/sathyam/media/post_attachments/G75VYoew4zTOKaXBtXhx.jpg)
നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങള്‍ നീതിക്ക് വേണ്ടി തെരുവില്‍.. ഭഗവത്ഗീത പോലും സ്വന്തം ഭാഷയില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാര്‍ നിയമ നിര്‍മ്മാണ സഭയില്‍… മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനു പകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം…
അങ്ങനെ തോന്നാന്‍ പാടില്ല… കാരണം ഒരു പണിയുമെടുത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ളതാണ് സന്യാസ, പുരോഹിത, ഉസ്താദ് കപട വേഷങ്ങള്‍.. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല… രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us