Advertisment

ദേശീയ പൗരത്വ പട്ടിക മുസ്ലിംകൾക്കെതിരായ ഫാഷിസ്റ്റ് അജണ്ട: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജുബൈൽ: ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പിലാക്കാ നുള്ള കേന്ദ്ര സർക്കാർ നീക്കം മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചു ള്ള സംഘ്പരിവാർ അജണ്ടയാണെന്നും അതിനെതിരെ പൊതു സമൂഹം രംഗത്ത് വരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈലിൽസംഘടിപ്പിച്ച  എന്താണു എൻ ആർ സി' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

Advertisment

പരിപാടിയിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മി റ്റി അംഗം ഷെർണാസ് വിഷയാവതരണം നടത്തി.ഹിന്ദു, സിഖ്, ബുദ്ധ വംശജർക്ക് രാജ്യം വിടേണ്ടിവരില്ലെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം മുസ്ലിംഗളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണു.

publive-image

രാജ്യത്ത് ജനിച്ച് വളരുകയും രാഷ്ട്ര പുരോഗതിയിൽ നിർണ്ണാ യക പങ്ക് വഹിക്കുകയും,വൈദേശിക ശക്തികൾക്കെതിരെ പൊരുതകയും ചെയ്ത പാരമ്പര്യമുള്ള മുസ്ലിംകളെ അപരവ ത്കരിച്ചു പുറന്തള്ളാമെന്ന മോഹം വിലപ്പോവില്ല. ആഭ്യന്തര സംഘർഷങ്ങൾക്കും, സമാധാനപൂർണ്ണമായ ജീവിതത്തിനു വിഘാതം സൃഷ്ടിക്കാനും മാത്രമാണ് ഇത്തരം നടപടികൾ വഴിവെക്കുക.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുകയും ബ്രിട്ടീഷുകാർക്ക് പാദ സേവ ചെയ്യുകയും ചെയ്ത ഹിന്ദുത്വ ഫാഷിസ്റ്റുകൾ മറ്റുള്ളവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണ്.

മുൻ രാഷ്ട്രപതിയുടെ കുടുംബത്തിൽ നിന്നുള്ളവരും, വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ, സ്വതന്ത്ര സമര സേനാനി തുടങ്ങിയ ഒട്ടേറെ ആളുകൾ എൻ ആർ സിയുടേ ഭാഗമായി ഇന്ത്യക്കാരല്ലാ താകാൻ പോകുന്നു.

അസമിൽ തുടങ്ങി ഇപ്പോൾ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പി ക്കുന്ന ദേശീയ പൗരത്വ പട്ടികക്ക് വേണ്ടി പല മെട്രോ നഗരങ്ങ ളിലും തടങ്കൽ പാളയങ്ങൾ പണിയുന്ന തിരക്കിലാണ് ബിജെപി ഗവൺമെന്റുകൾ.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ നീക്കത്തെ ചെറു ത്ത് തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യയിൽ ഭയപ്പെ ടാതെ, അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും സാധിക്കണം എന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.

സോഷ്യൽ ഫോറം ജബൽ ബ്രാഞ്ച് കമ്മിറ്റി ജുബൈൽ ഗ്രാൻറ് ഡ്യൂൺസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ  ഫോറം ജുബൈ ൽ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീൻ കീച്ചേരി സെമിനാർ ഉദ്ഘാടനം ചെയ്തു. ജബൽ ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കണ്ണൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഈദ് കണ്ണൂർ കുഞ്ഞിക്കോയ താനൂർ, സലിം മൗലവി,മജീദ് ചേളാരി, ഫവാസ് മഞ്ചേരി, റഷീദ് ഉളിക്കൽ സംസാരിച്ചു.

Advertisment