Advertisment

അഭിഭാഷകര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസ്സെടുത്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘര്‍ഷത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഡെപ്യൂട്ടീ പോലീസ് കമ്മീഷണര്‍ മോണിക്കാ ഭരധ്വാജിനെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മയാണ് കേസ്സെടുത്തത്.

Advertisment

publive-image

ഡല്‍ഹി നോര്‍ത്ത് ഡി.സി.പി മോണിക്ക ഭരദ്വാജിനെ ഒരുകൂട്ടം അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. 17 സെക്കന്റ് നീളുന്ന ദൃശ്യത്തില്‍ അവരെ യൂണിഫോമിലെത്തിയ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുന്നതും കാണാം.

കൈയ്യേറ്റത്തിനിടെ അവരുടെ 9എംഎം സര്‍വീസ് പിസ്റ്റള്‍ അഭിഭാഷകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു ദൃശ്യത്തില്‍ ആക്രമിക്കാന്‍ കൂടിനില്‍ക്കുന്നവരോട് തൊഴുകയ്യുമായി ഒരു പോലീസുദ്യോഗസ്ഥ നില്‍ക്കുന്ന കാഴ്ച ഏറെ ആശങ്കയുണ്ടാക്കുന്നതായും വനിതാ കമ്മീഷന്‍ പറഞ്ഞു.ഈ വിഷയത്തില്‍ ഞങ്ങള്‍ സ്വമേധയാ കേസ്സ് എടുത്തിരിക്കുകയാണ്.

national women national women commission
Advertisment