Advertisment

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ശുപാർശ പ്രകാരം 13,75,000/-രൂപ അനുവദിച്ചു

New Update

publive-image

കാസർകോട്: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കാസർഗോഡ് ജില്ലയിലെ ചെങ്കള മൗവ്വാറിലെ ഉമ്മുകുൽസുവിനും കണ്ണൂർ ജില്ലയിലെ ചെറുകുന്ന് താവത്തെ കെ.നജലയ്ക്കും 3 ലക്ഷം രൂപ വീതവും, കാസറഗോഡ് ജില്ലയിലെ ഭദ്രടുക പുത്തൂരിലെ ഖലീൽ റഹ്മാന് 2,50,000/- രൂപയും, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തെ കെ.ജിഷ്ണുവിന് 1,50,000/- രൂപയും, കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പാലംതടത്തെ ലിസ്സി ജെയിംസ്, ചെറുവത്തൂർ അച്ചാംതുരുത്തിയിലെ ലീലാവതി സി.വി, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തെ എൻ.വിമല എന്നിവർക്ക് 1 ലക്ഷം രൂപ വീതവും, കാസർകോട് ജില്ലയിലെ നിലേശ്വരം പള്ളിക്കരയിലെ ഇ കെ ബാലകൃഷ്ണന് 50,000/- രൂപയും കണ്ണൂർ ജില്ലയിലെ രാമന്തളിയിലെ സി.കുഞ്ഞിരാമന് 25,000/- രൂപയും ചികിത്സാ ധനസഹായം അനുവദിച്ചു.

കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ശുപാർശ പ്രകാരമാണ് വൃക്ക സംബന്ധമായ അസുഖങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന ഉമ്മുകുൽസുവിനും നജലക്കും 3 ലക്ഷം രൂപയും കാൻസർ സംബന്ധമായ അസുഖങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന ഖലീൽ റഹ്മാൻ, കെ. ജിഷ്ണു, ലിസ്സി ജെയിംസ്, സി.വി ലീലാവതി, എൻ.വിമല, ഇ.കെ.ബാലകൃഷ്ണൻ, സി.കുഞ്ഞിരാമൻ എന്നിവർക്ക് 2,50,000/-,1,50,000/-,1,00,000/-,50,000/-,25,000/- രൂപയും ചികിത്സാ ധനസഹായം അനുവദിച്ചിട്ടുള്ളത്.

kasaragod news
Advertisment