ഭുവനേശ്വര്‍: ഒ​ഡീ​ഷ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടിച്ച് അപകടം സംഭവിച്ചത് ട്രെയിൻ പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴെന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നാ​ൽ ത​ന്നെ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വളരെ വ​ലു​താ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. നിലവിൽ 50 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 400 ഓളം പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
/sathyam/media/post_attachments/Nc32FgNjH3b2bej1JRNY.jpg)
ഷാ​ലി​മാ​ർ ചെ​ന്നൈ എ​ക്സ്പ്ര​സ് ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യി നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് യാ​ത്രാ ട്രെ​യി​നു​ക​ൾ അ​വ​യു​ടെ പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ ആ​യി​രു​ന്നു. സി​ഗ്ന​ലി​ലെ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ട്ടേ​റെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഗോ​വ – മും​ബൈ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
/sathyam/media/post_attachments/G4OVrEDKRChtshbj1E4l.jpg)
നി​ർ​ഭാ​ഗ്യ​ക​ര​മാ​യ റെ​യി​ൽ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ വ​ള​രെ വേ​ദ​ന​യു​ണ്ടെന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കു​ന്ന​തി​നും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രിയും പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us