'എനിക്ക് വേണ്ട നിന്റെ കേടായ മൈക്ക്'; കളക്ടർക്കുനേരെ മൈക്ക് വലിച്ചെറിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്; വീഡിയോ

New Update

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ബാർമറിലെ പൊതുപരിപാടിക്കിടെ ജില്ലാ കളക്ടറുടെ നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഗെഹ്ലോട്ട് സംസാരിക്കുന്നതിനിടെ മൈക്ക് പ്രവർത്തന രഹിതമായതോടെയാണ് ക്ഷുഭിതനായിക്കൊണ്ട് മൈക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

Advertisment

publive-image

കസേരയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി മൈക്ക് ബാർമർ ജില്ലാ കളക്ടർ നിൽക്കുന്ന വശത്തേക്ക് എറിയുകയായിരുന്നു. കളക്ടർ മൈക്ക് എടുക്കുകയും മറ്റൊരു മൈക്ക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. അതേസമയം, മൈക്ക് എറിഞ്ഞത് ജില്ലാ കളക്ടർക്ക് നേരെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

വെള്ളിയാഴ്ച രാത്രി ബാർമർ സർക്യൂട്ട് ഹൗസിൽ മുഖ്യമന്ത്രി സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സംഭവം.

പരിപാടിയിൽ സ്ത്രീകൾ മുഖ്യമന്ത്രിയോട് പദ്ധതികളുടെ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് പറയുകയും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ബാർമർ ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയതായിരുന്നു ഗെഹ്ലോട്ട്.

Advertisment