ബിഹാറിൽ 1,710 കോടിയുടെ പാലം തകർന്നു വീണു; വമ്പൻ അഴിമതിയെന്ന് ആരോപണം; വീഡിയോ

New Update

publive-image

പാട്ന: ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമ്മിച്ചുകൊണ്ടിരുന്ന പാലം തകർന്നു. ഗംഗാ നദിക്ക് കുറുകെ പണിത സുൽത്താൻ-അഗ്‌വാനി പാലമാണ് തകർന്നത്. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ല.

Advertisment

ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ശക്തമായ കാറ്റിൽ പാലത്തിന്റെ ഏതാനും ഭാഗങ്ങൾ 2022ൽ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലം വീണ്ടും തകർന്നത്. ഇതോടെ പാലം നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഹരിയാന ആസ്ഥാനമായുള്ള എസ് പി സിംഗ്ല എന്ന കമ്പനിക്കാണ് നിർമാണ കരാർ നൽകിയത്.

Advertisment