New Update
Advertisment
ഡൽഹി: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. യു.പിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ വിൻഡോ വെടിവെപ്പിൽ തകർന്നു. ഉടൻ തന്നെ അദ്ദേഹത്ത സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.
സഹരാൻപൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് അക്രമികൾ എത്തിയത്. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.