/sathyam/media/post_attachments/g1b9A74tP2rjp2Mkc59p.jpg)
ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​തി​നാ​യി ത​ന്നാ​ല്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്ക​ണം. അ​ക്ര​​മം ആ​ര്‍​ക്കും ഒ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ല. സ​മാ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് ന​യി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
മ​ണി​പ്പു​ര്‍ ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. ക്യാ​മ്പു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നൊ ഭ​ക്ഷ​ണ​മൊ ഇ​ല്ല. സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടു​ദി​വ​സ​ത്തെ മ​ണി​പ്പു​ര്‍ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ കു​ക്കി ക്യാ​മ്പു​ക​ളി​ലും മെ​യ്തി ക്യാ​മ്പു​ക​ളി​ലും രാ​ഹു​ല്‍ എ​ത്തി​യി​രു​ന്നു. ബി​ഷ്ണു​പൂ​രി​ലും ചു​രാ​ച​ന്ദ്പൂ​രി​ലും വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ട് കേ​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ് രാ​ഹു​ല്‍ മ​ണി​പ്പൂ​രി​ലെ​ത്തി​യ​ത്.
പൗ​ര​പ്ര​മു​ഖ​രു​മാ​യും ആ​ക്ടി​വി​സ്റ്റു​ക​ളു​മാ​യും അദ്ദേഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് റോ​ഡ് മാ​ര്‍​ഗ​മു​ള്ള യാ​ത്ര പോ​ലീ​സ് വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ല്‍ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us