മുംബൈ: അജിത് പവാറിനൊപ്പം പാർട്ടിവിട്ട് മറുപക്ഷത്തേക്ക് ചേക്കേറിയ മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ, സുനിൽ താത്കരെ എന്നിവരുൾപ്പെടെ അഞ്ച് നേതാക്കൻമാരെ പുറത്താക്കി ശരദ് പവാർ.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് നടപടിയെന്ന് ശരദ് പവാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ, സുനില്‍ തത്കാരെയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അജിത് പവാര്‍ വിഭാഗം പ്രഖ്യാപിച്ചു.
പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു ഗാർജെ, പാർട്ടിയുടെ അകോല സിറ്റി ജില്ലാ പ്രസിഡന്റ് വിജയ് ദേശ്മുഖ്, പാർട്ടിയുടെ മുംബൈ ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് നരേന്ദ്ര റാണെ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.
ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് എംഎൽഎമാരെയും ഔദ്യോഗികമായി അയോഗ്യരാക്കാനും എൻസിപി നടപടി ആരംഭിച്ചു. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് എൻസിപി അറിയിച്ചു.
പാർട്ടി വി രുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒമ്പത് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള പ്രമേയം സംസ്ഥാന അച്ചടക്ക സമിതി ചേർന്ന് പാസാക്കി.