/sathyam/media/post_attachments/du7rbd9iLULo0O69TSaS.jpg)
ഡൽഹി: ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മൊഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
സിആർപിസി 304, 201 വകുപ്പുകൾ പ്രകാരം സിബിഐ ആണ് മൂവരേയും അറസ്റ്റ് ചെയ്തത്.നേരത്തെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിൽ സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്.