Advertisment

കൊറോണ: താജ്‌മഹലും അടയ്ക്കുകയാണ് !

New Update

കൊറോണ വൈറസ് ഭീതിമൂലം താജ്‌മഹലും അടച്ചിടണമെന്ന് ആഗ്രാ മേയർ നവീൻ ചന്ദ്ര ജെയിൻ സർക്കാരിനോടാവശ്യപ്പെട്ടു. താജ്‌മഹൽ സന്ദർശിക്കാൻ വന്ന 5 പേർക്ക് കൊറോണ പോസിറ്റിവ് ആയതിനെത്തുടർന്ന് താജ് പരിസരം കർശന നിരീക്ഷണത്തിലാണ്.

Advertisment

publive-image

സന്ദർശകരുടെ എണ്ണത്തിൽ വൻകുറവാണ് കഴിഞ്ഞ മൂന്നുദിവസമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ 10 ദിവസം കൊണ്ട് ആഗ്രയിലെ ടൂറിസം വ്യവസായത്തിന് 25 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് (IATO) യുടെ റിപ്പോർട്ട്പ്രകാരം കേന്ദ്രസർക്കാർ മാർച്ച് 13 മുതൽ നിലവിൽവരുന്ന തരത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം അടുത്ത 10 ദിവസം കൊണ്ട് 8500 കോടിയുടെ നഷ്ടമാണ് ടൂറിസം ഇൻഡസ്ട്രിക്ക്‌ വരാൻ പോകന്നതത്രെ.

publive-image

ഹോട്ടലുകൾ, വാഹനങ്ങൾ,ഹോം സ്റ്റേകൾ, ഗൈഡുകൾ, ഹൗസ് ബോട്ടുകൾ,കാശ്മീരിലെ ഷിക്കാരെ വീടുവള്ളങ്ങൾ ഒക്കെ നാളെമുതൽ നിശ്ചലമാകുകയാണ്.

Advertisment