താനെയിൽ ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു

New Update

താനെ:  ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു. താനെയിലെ കാഷിമോരയിൽ ഗജാനന്‍ ചതുര്‍വേദിയെന്ന ആളാണ് ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്.

Advertisment

publive-image

ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 295 (എ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഡെലിവറി ബോയിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം, സാധനങ്ങള്‍ നല്‍കാനായി ചൊവ്വാഴ്ചയാണ് ഇയാള്‍ ചതുര്‍വേദിയുടെ വീട്ടിലെത്തിയത്. പിന്നീട് മുസ്ലിം ആണെന്ന് അറിഞ്ഞതിനെ തുടർന്ന് ചതുർവേദി ഓർഡർ സ്വീകരിക്കാതിരിക്കുകയായിരുന്നു.

Advertisment