Advertisment

വേലിതന്നെ വിളവുതിന്നുന്ന നാട് ! പോലീസ് എസ്.പിയുടെ വീട്ടിൽ രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ മയക്കുമരുന്നുവേട്ട

New Update

ത്തർപ്രദേശിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്.പി യുടെ വീട്ടിൽ നിന്ന് Narcotics Control Bureau പിടിച്ചെടുത്തത് 400 കോടി രൂപയുടെ മയക്കുമരുന്നുകൾ. ഇന്ത്യയിൽ ഇതുവരെ നടന്നതിൽവച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.

Advertisment

1800 കിലോഗ്രാം Drugs, അവ പ്രോസസ്സ് ചെയ്യാനുള്ള ഉപകരണങ്ങൾ, ആധുനിക ലാബ് അടക്കം വിവിധതരം മയക്കുമരുന്നുകൾ നിർമ്മിച്ചുവന്ന ഒരു ചെറിയ ഫാക്ടറി തന്നെയായിരുന്നു രാജ്യതലസ്ഥാനമായ ഡെൽഹിയോടുചേർന്ന ഉത്തർപ്രദേശിലെ നോയിഡ സെക്ടർ P, ഹൗസ് നമ്പർ A -76 എന്ന കെട്ടിടം. ഉത്തർപ്രദേശ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്.പി, D.P.N പാണ്ഡെയുടെ ഈ കെട്ടിടം മൂന്നുവർഷം മുൻപാണ് വാടകയ്ക്ക് നൽകിയത്.

publive-image

നൈജീരിയക്കാരനായ ബ്രൂണോ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു പറ്റം വിദേശീയരായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നതും മയക്കുമരുന്ന് വ്യവസായം നടത്തിയിരുന്നതും. അയൽക്കാർക്ക് പോലും സംശയമുണ്ടാകാത്ത രീതിയിൽ വളരെ നിശബ്ദമായാണ് ഇവർ ഇക്കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിച്ചിരുന്നതും രാജ്യമൊട്ടാകെ മയക്കുമരുന്നുവ്യാപാരം നടത്തുന്ന ശ്രുംഖല കെട്ടിപ്പടുത്തതും.

ഈ വിവരമറിഞ്ഞ നോയിഡ നിവാസികൾ പോലും ഞെട്ടലിലാണ്. പോലീസിൽ ഉന്നതസ്ഥാനീയനായ എസ്. പി റാങ്കിലുള്ള IPS ഉദ്യോഗസ്ഥന്റെ വീട് മയക്കുമരുന്നുവ്യാപാരത്തിനു സുരക്ഷിതമായ ഇടമാണെന്ന കണക്കുകൂട്ടലുകളാണ് വിദേശികളെ ഇവിടേക്കാകർഷിച്ച ഘടകം..

എസ്.പി യും പോലീസുകാരും ഇവിടെ മിക്കവാറും വന്നുപോകാറുണ്ടായിരുന്നു. നോയിഡ പോലീസിനും ഈ മയക്കുമരുന്നുലോബിയെപ്പറ്റി വിവരമുണ്ടായിരുന്നത്രേ. എസ്.പി യുടെ വീടായതിനാൽ ആരും ഇടപെടാനോ അമിതമായി ശ്രദ്ധിക്കാനോ തായ്യാറായിരുന്നില്ല.

publive-image

താമസക്കാരനായിരുന്ന ബ്രൂണോ അധികം പുറത്തിറങ്ങുന്ന പ്രകൃതക്കാരനല്ലായിരുന്നു. മുട്ടയും കുപ്പിവെള്ളവും വാങ്ങാനായി വല്ലപ്പോഴുമാണ് അദ്ദേഹം പുറത്തിറങ്ങിയിരുന്നതെന്നും രാത്രിയിൽ വിലകൂടിയ വാഹനങ്ങളിൽ സ്ത്രീകളുൾപ്പെടെയുള്ളവർ അവിടെ വന്നുപോകുക പതിവായിരുന്നെന്നും Narcotics Control Bureau ടീമിനോട് സമീപവാസികൾ പറഞ്ഞു.. ഒരു സ്ത്രീയുൾപ്പെടെ മൂന്നു നൈജീരിയക്കാർ ഇപ്പോൾ കസ്റ്റഡിയിലാണ്. NCB ടീം വീടുപൂട്ടി മുദ്രവെച്ചു.

എന്നാൽ തനിക്കീ മയക്കുമരുന്ന് ലോബിയെപ്പറ്റി അറിയില്ലായിരുന്നെന്നും ഒരു മൂന്നാമസ്ഥൻ മുഖേനയാണ് വീട് വാടകയ്ക്ക് നല്കിയിരുന്നതെന്നും വാടക ഓൺലൈനായി തന്റെ അക്കൗണ്ടിൽ അവർ നിക്ഷേപിക്കുക യായിരുന്നെന്നുമാണ് എസ്.പി പാണ്ഡെ IPS ന്റെ നിലപാട്. Narcotics Control Bureau ടീം എസ്.പി യെ ചോദ്യം ചെയ്യാൻ ലക്‌നൗ വിനു തിരിച്ചിരിക്കുകയാണ്.

Advertisment