Advertisment

ലോക്സഭാ ഇലക്ഷനില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സി ആർ പാട്ടീൽ

New Update

ലോക്‌സഭാ ഇലക്ഷൻ - 2019.

Advertisment

ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ബിജെപി യുടെ സി.ആർ. പാട്ടീൽ. കുറഞ്ഞ ഭൂരിപക്ഷം ബിജെപിയുടെ തന്നെ ഭോലാനാഥിന്.

publive-image

ഇത്തവണത്തെ ലോക്സഭാതെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കിയത് ഗുജറാത്തിലെ നവസാരി ലോക്സഭാമണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി സി.ആർ.പാട്ടീലാണ്. 6 ,89 ,668 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന്. എതിർസ്ഥാനാര്ഥിയായിരുന്ന കോൺഗ്രസിന്റെ ധർമേഷ് ഭായ് ഭീം ഭായിക്ക് ആകെ ലഭിച്ചത് 2 ,88 ,071 വോട്ടുകൾ മാത്രം.

ഉയർന്ന ഭൂരിപക്ഷം നേടിയവരിൽ രണ്ടാം സ്ഥാനത്ത് കർണാലിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി സൻജയ്‌ ഭാട്ടിയ ആണ്.ഭൂരിപക്ഷം 6 ,56 ,142 വോട്ടുകൾ.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർത്ഥിയും ബിജെപി യുടേതുതന്നെ. ഉത്തർപ്രദേശിലെ മച്ചലിബജാറിൽ നിന്ന് ജയിച്ച ഭോലേനാഥിന് വെറും 181 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.

കുറഞ്ഞ ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്ത് ലക്ഷദ്വീപിൽ നിന്ന് ജയിച്ച നാഷണൽ കോൺഗ്രസ് പാർട്ടി സ്ഥാനാർഥി P. P മുഹമ്മദ് ഫൈസലാണ്.ഭൂരിപക്ഷം 823 വോട്ടുകൾ.

Advertisment