Advertisment

പുല്‍വാമ ഭീകരാക്രമണം രാജസ്ഥാൻ സർക്കാർ പാഠ്യവിഷയമാക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാജസ്ഥാൻ മാദ്ധ്യമിക് ശിക്ഷാ ബോർഡ് അടുത്ത അദ്ധ്യായനവര്ഷം മുതൽ പുൽവാമയിൽ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ചരിത്രം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തി പാഠ്യവിഷയമാക്കുകയാണ്. ഇതിനായി രണ്ടു സമിതികൾക്കും അവർ രൂപം നൽകിക്കഴിഞ്ഞു.

publive-image

നെഞ്ചുവിരിച്ചുനിന്നു രാജ്യത്തിനായി പോരാടുന്ന ജവാന്മാരെ ഭീരുക്കളെപ്പോലെ പതിയിരുന്നുവന്നു ആക്രമിക്കുന്ന രാജ്യദ്രോഹികളെ ഒറ്റപ്പെടുത്താനും കണ്ടെത്താനും നമുക്ക് കഴിയേണ്ടതാണ്. അതിനുള്ള പ്രേരണയും ഒപ്പം കുട്ടികളിൽ ജവന്മാരോടുള്ള ആദരവും സാർവ്വോപരി രാജ്യസ്നേഹവും വളർത്താൻ ഇതുപകരിക്കുമെന്ന്‌ രാജ്സ്ഥാൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ഡോട്ടസര പറഞ്ഞു.

Advertisment