Advertisment

കോട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഏകദിന സെമിനാര്‍

New Update

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആസാം സെന്ററും ആസാമിലെ വിഖ്യാത കലാലയമായ ഗുവാഹത്തി കോട്ടണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.

Advertisment

പ്രൊഫറ്റ് മുഹമ്മദ്: റീജിയൻ - എജ്യുക്കേഷൻ - ഹ്യൂമാനിറ്റി - സൊസൈറ്റി എന്ന ശീര്‍ഷകത്തില്‍ ഈ മാസം 22 -ന് കോട്ടണ്‍ യൂണിവേഴ്‌സിറ്റിയിലാണ് ഏകദിന സെമിനാര്‍. മൂന്ന് സെഷനുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ഗവേഷകര്‍ പ്രബന്ധമവതരിപ്പിക്കും.

publive-image

ദാറുല്‍ ഹുദാ വിസി ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കോട്ടണ്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫസര്‍ ബാഭേഷ് ചന്ദ്ര ഗോസ്വാമി, മുജീബ് ജൈഹൂന്‍, ആസാം സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ ആര്‍.സി ജെയിന്‍ തുടങ്ങി പ്രമുഖര്‍ വിശിഷ്ടാതിഥികളാകും.

സെമിനാറില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫോം ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advertisment