അഹമ്മദാബാദ്: അടുത്തമാസം മക്കളുടെ വിവാഹം നടക്കാനിരിക്കെ ഗുജറാത്തിൽ വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്ക്കൊപ്പം ഒളിച്ചോടി. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ
ജനുവരി 10മുതലാണ് ഇവരെ കാണാതായത്.
വരന്റെ അച്ഛനായ 48കാരൻ ഒരു വ്യവസായിയും പ്രാദേശിക രാഷ്ട്രീയ പാർട്ടി അംഗവുമാണ്.
ഇയാളെ കതർഗാമിലുള്ള തന്റെ വീട്ടിൽ നിന്നും വധുവിന്റെ അമ്മയായ 46 കാരിയെ നവസരിയിൽ നിന്നുള്ള വീട്ടിൽ നിന്നുമാണ് കാണാതായത്.
ഒരേ ദിവസം ഇരുവരെയും കാണാതായതിനെ തുടർന്നാണ് ആളുകളിൽ സംശയമുയർന്നത്. ഇരുവരും കുട്ടിക്കാലം മുതൽ പരിചയക്കാരായിരുന്നുവെന്നും അയൽവാസികളായതിനാൽ നല്ല അടുപ്പത്തിലായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തും ബന്ധു കൂടിയുമായ ഒരാൾ പറഞ്ഞത്. പിന്നീട് ബ്രോക്കറായ ഒരാളുമായി ഇവരുടെ വിവാഹം കഴിഞ്ഞു. ഇതോടെയാണ് ഇരുവരും അകന്നതെന്നും ഇയാൾ പറയുന്നു.
കല്യാണവീട്ടിൽ അരങ്ങേറിയ സിനിമയെ വെല്ലുന്ന ഈ ട്വസ്റ്റിനെ തുടർന്ന് വിവാഹം റദ്ദു ചെയ്യേണ്ടി വന്നിരിക്കുകയാണ് ഇരു വീട്ടുകാർക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us