Advertisment

പ്രവാസികൾക്കൊപ്പം എന്നും നിലകൊണ്ട ഇടതുപക്ഷത്തെ തെരെഞ്ഞെടുപ്പിൽ വിജയിപ്പിയ്ക്കുക: നവയുഗം

New Update

ദമ്മാം: എല്ലാക്കാലത്തും പ്രവാസികൾക്കൊപ്പം നിൽക്കുകയും, പ്രവാസികളുടെ പ്രശ്‍ന ങ്ങളിൽ സജീവമായി ഇടപെടുകയും, ക്ഷേമപെൻഷൻ അടക്കം ആനുകൂല്യങ്ങളും, പ്രവാസപുനരധിവാസപദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്ത കേരള ത്തിലെ ഇടതുപക്ഷമുന്നണിയുടെ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത് വിജയിപ്പി യ്ക്കണ മെന്ന് പ്രവാസികളോടും, കുടുംബങ്ങളോടും നവയുഗം സാംസ്ക്കാരികവേദി കേന്ദ്ര കമ്മിറ്റി അഭ്യർത്ഥിച്ചു.

Advertisment

publive-image

ചരിത്രത്തിൽ ആദ്യമായി പ്രവാസിക്ഷേമത്തിനായി ഒരു വകുപ്പു രൂപീകരിച്ചത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമന്ത്രിസഭയാണ്. അക്കാലം മുതൽ ഇപ്പോൾ വരെ, പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി എന്നും പ്രവർത്തിച്ചത് ഇടതുപ ക്ഷസർക്കാരുകൾ തന്നെയായിരുന്നു. നോർക്ക, പ്രവാസി ക്ഷേമബോർഡ്, ലോകകേരളസഭ എന്നിവ രൂപീകരിച്ചതും, 100 രൂപയിൽ തുടങ്ങിയ പ്രവാസി ക്ഷേമപെൻഷൻ രണ്ടായിരം രൂപ വരെയാക്കി ഉയർത്തിയതും, പ്രവാസികുടുംബങ്ങളിലെ വിവാഹം, ചികിത്സ, മരണം, തൊഴിൽ എന്നിവയ്ക്ക് നൽകുന്ന ധനസഹായപദ്ധതികൾ ഏർപ്പെടുത്തിയതും, സാന്ത്വനം, ബിസിനെസ്സ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി ചിട്ടി തുടങ്ങിയ നിരവധി പ്രവാസി പുരനധിവാസ സംരംഭങ്ങൾ തുടങ്ങിയതും ഇടതുപക്ഷ സർക്കാരുകളാണ്. ഷാർജ സുൽത്താന്റെ കേരളസന്ദർശനത്തെ ഉപയോഗപ്പെടുത്തി നയതന്ത്രചർച്ചകളിലൂടെ നൂറുകണക്കിന് മലയാളികളെ യു.എ.ഇയിലെ ജയിലിൽ നിന്നും മോചിപ്പിച്ച കേരളസർക്കാരിന്റെ പ്രവർത്തനത്തെ പ്രവാസലോകം ആവേശത്തോടെ അഭിനന്ദിച്ചതും മറക്കാൻ കഴിയില്ല.

എന്നാൽ കേന്ദ്രം ഭരിച്ചിരുന്ന മോഡി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചത്. മോഡി സർക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങൾ വ്യോമയാനമേഖലയെ തകർത്തപ്പോൾ, വിമാനടിക്കറ്റ് നിരക്കിൽ ഉണ്ടായ വൻവർദ്ധന പ്രവാസികളുടെ നട്ടെല്ലൊടിച്ചു. പ്രവാ സികൾ നാട്ടിലേയ്ക്ക് അയക്കുന്ന കാർഗോയ്ക്ക് ഉയർന്ന നികുതി അടിച്ചേ ൽപ്പിച്ചും, നാട്ടിലേയ്ക്ക് പണം അയയ്ക്കുന്ന സർവ്വീസ് ചാർജ്ജിൽ നികുതി ഏർപ്പെ ടുത്തിയും, പ്രവാസികളെ പിഴിഞ്ഞ കേന്ദ്രസർക്കാർ, നിതാഖാത്ത് മൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥയിൽ എത്തിയ പ്രവാസികളെ തിരിഞ്ഞു നോക്കിയില്ല. പ്രവാസികളെപ്പോലും മതവിശ്വാസത്തിന്റെ പേരിൽ വിഘടിപ്പിയ്ക്കാനാണ് സംഘപരിവാർ സംഘടനകളും, കേന്ദ്രസർക്കാരും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്.

മലയാളികളായ എല്ലാ പ്രവാസികളും കുടുംബങ്ങളും ഇടതുമുന്നണി സർക്കാരുകൾ നട ത്തിയ പ്രവാസി ക്ഷേമപ്രവർത്തനങ്ങളെ പരിഗണിച്ച്, കേരളത്തിലെ ഇരുപത് മണ്ഡല ങ്ങളിലും മത്സരിയ്ക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത് വൻഭൂ രിപ ക്ഷത്തിൽ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇടതുപക്ഷസ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനായി, എല്ലാ പ്രവാസികളും നാട്ടി ലുള്ള കുടുംബങ്ങളെയും, സുഹൃത്തുക്കളെയും ബന്ധപ്പെട്ട് വോട്ട് അഭ്യർത്ഥി യ്ക്കണ മെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രെസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദും അഭ്യർത്ഥിച്ചു.

Advertisment