Advertisment

അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി.

New Update

ദമ്മാം: ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാ നിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി അംഗമായ അനീറിനും കുടുംബത്തിനും, നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

Advertisment

publive-image

എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം അനീറിന്‌ കൈമാറുന്നു.

യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവ യുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ഷാഹിദ് അധ്യ ക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം അനീറിന്‌ കൈമാറി. നവ യുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേ താവായ ഉണ്ണി പൂച്ചെടിയൽ, ദമ്മാം മേഖല പ്രസിഡൻറ് ഗോപ കുമാർ, അബ്ദുള്ളഫൗദ് യൂണിറ്റ് സെക്രട്ടറി സലാം പരപ്പനങ്ങാടി, യൂണിറ്റ് ഭാരവാഹികളായ നസീർ കൊല്ലം, ഷൊഹാബ്, റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദമ്മാമിലെ ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി നോക്കി വരികയായിരുന്ന അനീർ, കുടുംബപരമായ കാര്യങ്ങളാലാണ്, ഇരുപത്തിമൂന്ന് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

 

Advertisment