Advertisment

പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന രാജീവിന് നവയുഗം യാത്രയയപ്പ് നൽകി.

New Update

അൽകോബാർ: പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽകോബാർ അസീസിയ യൂണിറ്റ് സെക്രട്ടറി സി.ആർ. രാജീവിന് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.

Advertisment

publive-image

രാജീവിന് ദാസൻ രാഘവൻ ഉപഹാരം കൈമാറുന്നു.

അൽകോബാർ തുഗ്‌ബ സനയ്യ യാസർ അൽഅമ്രി ഹാളിൽ, നവയുഗം തുഗ്‌ബ മേഖല പ്രസിഡന്റ് ഷാജി അടൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് തുഗ്‌ബ മേഖല സെക്രെട്ടറി ദാസൻ രാഘവൻ, നവയുഗത്തിന്റെ ഉപഹാരം രാജീവിന് കൈമാറി. നവയുഗം കേന്ദ്രനേതാക്കളായ പ്രിജി കൊല്ലം, പദ്മനാഭൻ മണിക്കുട്ടൻ, പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തൃശൂർ കോടാലി സ്വദേശിയായ രാജീവ് ആറു വർഷത്തില ധികമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. സ്വർണ്ണപ്പണിക്കാരനായ അദ്ദേഹം നവയുഗത്തിന്റെ സജീവപ്രവർത്തകനാണ്. കുടുംബപരമായ സാഹചര്യങ്ങൾ കാരണമാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്നത്.

 

Advertisment