Advertisment

നവയുഗം സി.കെ ചന്ദ്രപ്പൻ അനുസ്മരണവും, തെരെഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.

New Update

അൽകോബാർ: കേരളം ഏറെ ബഹുമാനിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും, സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും, മികച്ച പാര്‍ലമെന്റേറിയനും, വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ ഏഴാം ചരമവാര്‍ഷികം പ്രമാണിച്ച്, നവയുഗം സാംസ്കാരികവേദി അൽകോബാർ, തുഗ്‌ബ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, 2019 ലോകസഭ തെരെഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.

Advertisment

publive-image

അൽകോബാർ റഫ ആഡിറ്റോറിയത്തിൽ, നവയുഗം തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതവേദി ജോയിന്റ് സെക്രട്ടറി ശ്രീമതി മീനു അരുൺ, സി.കെ ചന്ദ്രപ്പൻ അനുസ്മരണപ്രഭാഷണം നടത്തി.

വ്യക്തിജീവിതത്തിലും, പൊതുപ്രവര്‍ത്തനത്തിലും, മാന്യതയും, മൂല്യങ്ങളും, നൈതികതയും സാഭിമാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരു തലമുറയുടെ കാവല്‍ഭടന്മാരില്‍ ഒരാളായിരുന്നു സഖാവ്:സി.കെ.ചന്ദ്രപ്പന്‍ എന്ന് അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. സൗമ്യതയും അന്തസ്സുമുറ്റതുമായ പെരുമാറ്റവും, അഭിപ്രായങ്ങൾ വ്യക്തതയോടും, വെട്ടിത്തുറന്നു പറയുന്ന ശീലവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

publive-image

വര്‍ത്തമാനകാല രാഷ്ട്രീയ രംഗത്ത് മൂല്യച്യുതി കൈവിടാത്ത പൊതുപ്രവർത്തനത്തി ലൂടെ, മറ്റുള്ളവർക്ക് അനുകരിയ്ക്കാൻ പ്രയാസമായ ധീരമായ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായി അറിയപ്പെട്ട അദ്ദേഹം, വരും തലമുറക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനുമയായി രുന്നുവെന്നും മീനു അരുൺ അനുസ്മരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ ജി, ലോകസഭാ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഒരേ സാമ്പത്തികനയങ്ങൾ പിന്തുടരുന്ന ബിജെപിയ്ക്കും കോൺഗ്രസിനും ബദലായി, ജനകീയനയങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്ന ഒരു മൂന്നാം മുന്നണി മതേതര സർക്കാർ ഉണ്ടാകേണ്ടതുണ്ടെന്നും, അത്തരം ഒരു സർക്കാർ രൂപീകരണ ത്തിന് അച്ചാണിയായി പ്രവർത്തിയ്ക്കാനായി ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കാനുള്ള എല്ലാ ശ്രമവും നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം നവയുഗം ഇലക്ഷൻ ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. യോഗത്തിന് നവയുഗം തുഗ്‌ബ മേഖല പ്രസിഡന്റ് അടൂർ ഷാജി സ്വാഗതവും, കേന്ദ്രകമ്മിറ്റിഅംഗം രാജേഷ് ചടയമംഗലം നന്ദിയും പറഞ്ഞു.

നവയുഗത്തിന്റെ യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുത്ത പ്രവർത്തകർ പങ്കെടുത്ത യോഗപരിപാടികൾക്ക് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി അംഗം പ്രഭാകരൻ, നവയുഗം മേഖല നേതാക്കളായ കൃഷ്ണൻ, ശരണ്യ ഷിബു, ആരതി എം.ജി, എന്നിവർ നേതൃത്വം നൽകി.

Advertisment