Advertisment

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.

New Update

ദമ്മാം: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

Advertisment

publive-image

രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവർ പോലും വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനും, സഹൃദയനായ ഒരു നേതാവാണ് ശ്രീ പി.എം.നജീബ്. കിഴക്കൻ പ്രവിശ്യകളിലെ നവയുഗത്തിന്റെ ഒട്ടേറെ പരിപാടികളിൽ അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. ഒ ഐ സി സിയുടെ പരിപാടികളിൽ മാത്രമല്ല, സൗദി പ്രവാസികളെ ബാധിയ്ക്കുന്ന എല്ലാ വിഷയങ്ങളിലും, കക്ഷി രാഷ്ട്രീയ വ്യത്യാസം നോക്കാതെ, മറ്റു പ്രവാസി സംഘടനകളോടൊപ്പം നിന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

മികച്ച സംഘാടകനും, നല്ലൊരു വാഗ്മിയും, ആത്മാർത്ഥതയുള്ള രാഷ്ട്രീയ പ്രവർത്തകനുമാണ് അദ്ദേഹം. പരിചയപ്പെട്ടവർക്കാർക്കും ഏറെ നർമ്മബോധമുള്ള അദ്ദേഹത്തിന്റെ സംസാരം ഒരിയ്ക്കലും മറക്കാൻ കഴിയില്ല.

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയ അദ്ദേഹം, കൊറോണ ബാധിതനായി ന്യുമോണിയ ഉണ്ടായതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം മരണത്തിന് കീഴടങ്ങുക യായിരുന്നു.

മികച്ച സാമൂഹ്യപ്രവർത്തകനായ അദ്ദേഹത്തിന്റെ മരണം സൗദിയിലെ പ്രവാസലോകത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഹപ്രവർത്തകരുടെയും, പ്രവാസലോകത്തിന്റെയും ദുഃഖത്തിൽ നവയുഗവും പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.

Advertisment