Advertisment

കാർഷിക നിയമഭേദഗതികൾക്കെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി നവയുഗം "സമരജ്വാല" തെളിയിച്ചു.

New Update

അൽഹസ്സ: നരേന്ദ്രമോഡി സർക്കാരിന്റെ പുതിയ കാർഷിക നിയമഭേദഗതികൾക്കെതിരെ ഇന്ത്യയിലെ കർഷകർ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി "സമര ജ്വാല" തെളിയിച്ചു.

Advertisment

publive-image

അൽഹസ്സ നവയുഗം മേഖല ഓഫിസിൽ, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്, മേഖല സെക്രട്ടറി സുശീൽ കുമാർ പരിപാടി ഉത്‌ഘാടനം ചെയ്തു. ഇന്ത്യൻ ജനതയ്ക്ക് ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിയ്ക്കുന്ന കർഷകരെ ചൂഷണം ചെയ്തു കോടികൾ ലാഭമുണ്ടാക്കാൻ, കേന്ദ്രസർക്കാരിന്റെ പിണിയാളുകളായ അംബാനിയും, അദാനിയും പോലുള്ള വൻകിട കുത്തകകൾക്ക് അവസരം ഒരുക്കുവാൻ വേണ്ടിയാണ്, ഫെഡറൽ നിയമങ്ങളെപ്പോലും ലംഘിച്ച് ബിജെപി സർക്കാർ കാർഷിക നിയമ ഭേദഗതികൾ കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രൻ, സിയാദ് എന്നിവർ സംസാരിച്ചു. "സമരജ്വാല" പരിപാടിയ്ക്ക് നവയുഗം അൽഹസ്സ മേഖല നേതാക്കളായ അഖിൽ, നിസ്സാം പുതുശ്ശേരി, മുരളി, ബദർ, ഷിബു, ഷാജി പുള്ളി, അൻസാരി, നൗഷാദ്, എന്നിവർ നേതൃത്വം നൽകി.

Advertisment