Advertisment

കെട്ടിയോനേയും കളഞ്ഞ് പണത്തിന്റേയും ഫാന്‍സിന്റേയും പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍; നവ്യാ നായര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി നവ്യാ നായര്‍. ബാബുരാജ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് നവ്യയെ പരിഹസിച്ച്‌ കമന്റിട്ടത്. 'നിങ്ങള്‍ക്ക് നിര്‍ഭയനാകണമെങ്കില്‍ സ്നേഹം തിരഞ്ഞെടുക്കുക' എന്ന തലക്കെട്ടോടെ നവ്യ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

Advertisment
'കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം' എന്നായിരുന്നു കമന്റ്. ഈ കമന്റ് ശ്രദ്ധിച്ച നവ്യ അതിന് നല്‍കിയ മറുപടി ഇങ്ങനെയാണ്. 'ഇതൊക്ക ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു. സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ'.
വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ. കഴിഞ്ഞ ദിവസം താൻ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണെന്ന സന്തോഷവാർത്തയും നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.
മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്നാണ് നവ്യയുടെ സംരംഭത്തിന്റെ പേര്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവ്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. തിരക്കുകൾ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ ചിത്രമാണ് താരം പങ്കുവച്ചത്.
Advertisment