നയന്‍താര ചിത്രം നെട്രികണിന്റെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി

ഫിലിം ഡസ്ക്
Thursday, August 5, 2021

നയന്‍താര നായികയാകുന്ന പുതിയ സിനിമയാണ് നെട്രികണ്‍. മിലിന്ദ് റാവുവാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടിരിക്കുന്നു.

പാര്‍ത്തവൈ മറന്തു പോഗലം എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണന്‍ ആണ്. വിഘ്‌നേശ് ശിവന്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അന്ധയായിട്ടാണ് നയന്‍താര ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുകയും ചെയ്യുകയാണ് ചിത്രത്തില്‍ നയന്‍താര.മലയാളി താരം അജ്മല്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സിനിമ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഓഗസ്റ്റ് 13ന് ആണ് റിലീസ് ചെയ്യുക.

×