Advertisment

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. അജ്മലാണ് സൈക്കോ വില്ലനാകുന്നത്.രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലർ.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ്. നവീന്‍ സുന്ദരമൂര്‍ത്തിയാണ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

ആര്‍.ഡി. രാജശേഖരന്‍ ക്യാമറയും ലോറന്‍സ് കിഷോര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായനാണ്.വിഘ്‌നേഷ് ശിവന്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. ഡിസ്‌നി ഹോട്‌സ്റ്റാറിലാണ് നെട്രികണ്‍ റിലീസ് ചെയ്യുന്നത്. റിലീസിങ്ങ് തീയ്യതി പുറത്തുവിട്ടിട്ടില്ല.

Advertisment