Advertisment

ഉണരൂ മാലോകരേ ഉണരൂ !! ; നാടിന്റെ മുഖഛായ മാറ്റേണ്ട അഴിമതിവിരുദ്ധ നിയമം 7 വർഷമായിട്ടും അറിയാതെ നാട്ടുകാർ

New Update

ദ്യോഗസ്ഥതല അഴിമതിയും കൈക്കൂലിയും അനാസ്ഥയും ഒഴിവാക്കാനായി കേരള സർക്കാർ 2012 ൽ കൊണ്ടുവന്ന വളരെ സുപ്രധാനമായ നിയമമാണ് " സേവനാവകാശ നിയമം". ഈ നിയമപ്രകാരം പഞ്ചായത്തുതലം മുതൽ മുകളിലോട്ടുള്ള സർക്കാർ ഓഫിസുകളിലെ വിവിധ സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സമയപരിധി കൃത്യമായി നിശ്ചയിച്ചിരിക്കുന്നു എന്നതാണ്.

Advertisment

publive-image

എന്നാൽ ഈ നിയമം നടപ്പിലായി 7 വർഷം കഴിയുമ്പോഴും ഒരുദ്യോഗസ്ഥനെതിരെയോ ഏതെങ്കിലും വകുപ്പിനെതിരെയോ ഒരൊറ്റ പരാതിയും ഇന്നുവരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നല്കപ്പെട്ടിട്ടില്ല എന്നതും അമ്പരപ്പുളവാക്കുന്ന വസ്തുതയാണ്.

ഇതിനു കാരണം സർക്കാരോഫീസുകളിൽ എല്ലാം സുതാര്യമാണെന്നോ അഴിമതിയും കൈക്കൂലിയും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടുവെന്നോ അല്ല , മറിച്ച് ആളുകളുടെ അജ്ഞതയും ഭയവും,അങ്കലാപ്പുമാണ് പരാതിപ്പെടാതിരിക്കാനുള്ള കാരണങ്ങൾ എന്ന് തോന്നുന്നു.

ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഴിമതിയും,അനാസ്ഥയും,ഉത്തരവാദിത്വമില്ലായ്മയും മൂലം പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും കൃത്യസമയത്ത് പൊതുജനങ്ങൾക്ക് സേവനം ലഭിക്കാതി രിക്കാൻ ഇടയാക്കുകയും ചെയ്തതിനാലാണ് സർക്കാർ സേവനാവകാശ നിയമം നടപ്പിൽ കൊണ്ടുവന്നത്.

സർക്കാർ സേവനങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അത് പൗരന്റെ അവകാശമാണെന്നും സർക്കാർ സേവ നങ്ങൾക്ക് എങ്ങനെയാണ് അപേക്ഷ നൽകേണ്ടതെന്നും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയാണെന്നും അപ്രകാരം നൽകുന്ന അപേക്ഷയ്ക്ക് എത്രദിവസം കൊണ്ട് സേവനം ലഭ്യമാകു മെന്നും അതിൽ വീഴ്ചവരുത്തിയാൽ ഒന്നാം അപ്പീൽ നൽകേണ്ടത് ഏത് അധികാരിക്കാണെന്നും അതിലും ഫലപ്രദമായ മറുപടി ലഭിക്കാത്തപക്ഷം രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് എവിടെയുന്നുമുള്ള ബോർഡു കൾ ( സിറ്റിസൺ ചാർട്ടർ) പഞ്ചായത്ത് / വില്ലേജ് ഓഫീസുകൾ മുതൽ മുകളിലോട്ടുള്ള ഓരോ ഓഫീസു കളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇത് പലരും കണ്ടതായി നടിക്കാറില്ല. അതൊരിക്കലും പാടില്ല, ഇനിയത് കാണണം. കാര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കണം.നമുക്കായ് നിർമ്മിക്കപ്പെട്ട നിയമാണ്.

കൃത്യസമയത്തിനുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് 500 രൂപ മുതൽ 5000 രൂപ വരെ പിഴയീടാക്കാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതായത് വീഴ്ചവരു ത്തുന്ന ഓരോ ദിവസത്തിനും 250 രൂപ വീതമാണ് പിഴ ഈടാക്കുക..

b1.jpg

അപേക്ഷ സമർപ്പിച്ചശേഷം സേവനാവകാശ നിയമം അനുശാസിക്കുന്ന സമയത്തിനുള്ളിൽ സേവനം ലഭിക്കുന്നില്ലെങ്കിൽ ആദ്യ അപ്പീൽ ഉന്നത ഉദ്യോഗസ്ഥന് നല്കണം. അതിന് 30 ദിവസത്തിനുള്ളിൽ സേവനമോ തൃപതികരമായ മറുപടിയോ ലഭിക്കാത്തപക്ഷം രണ്ടാം അപ്പീൽ (ചാർട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന) അധികാരിക്ക് സമർപ്പിക്കണം. അദ്ദേഹമാണ് അന്തിമതീരുമാനവും പിഴയും വിധിക്കുക.

ഇത്രയും ഫലപ്രദമായ ഒരു നിയമമുണ്ടായിട്ടും അതുവേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നതിൽ കേരളത്തിലെ ജനങ്ങൾ ഇന്നും വളരെ പിറകിലാണെന്നതിനു തെളിവാണ് 7 വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു പരാതിയും സേവനാവകാശ നിയമം അനുസരിച്ചു നല്കപ്പെട്ടിട്ടില്ല എന്നത്. ഇതിനുള്ള കാരണം പലർക്കും ഈ നിയമത്തെപ്പറ്റി അറിയില്ല അല്ലെങ്കിൽ ഇതേപ്പറ്റി ബോധവാന്മാരോ ബാധവതികളോ അല്ല അതുമല്ലെ ങ്കിൽ ഭയമോ അങ്കലാപ്പൊ ആകാം എന്നതുതന്നെ.

ഇനി ഏതെങ്കിലും ഓഫീസിൽ സേവനാവകാശ നിയമം അനുശാസിക്കുന്ന ബോർഡുകൾ പ്രദർശിപ്പിച്ചിട്ടില്ലെ ങ്കിൽ അഥവാ പ്രദർശിപ്പിച്ച ബോർഡ് അപ്രത്യക്ഷമായെങ്കിൽ നമ്മൾ അപേക്ഷ നൽകുന്ന ഉദ്യോഗസ്ഥനോ ടോ അദ്ദേഹത്തിൻറെ മേലധികാരിയോടോ അപേക്ഷ തീർപ്പുകൽപ്പിക്കുന്ന കാലാവധി ചോദിച്ചു മനസ്സിലാ ക്കുക. അവർ അത് വിശദമായി പറഞ്ഞുതരാൻ ബാദ്ധ്യസ്ഥരാണ്. പറഞ്ഞുതന്നില്ലെങ്കിൽ അത് നിയമവിരുദ്ധ വുമാണ്.

സർക്കാരോ നിയമസഭയെ ഒരു നിയമം പാസ്സാക്കിയതുകൊണ്ടുമാത്രം അത് നടപ്പിൽവരില്ല മറിച്ച് ജനങ്ങളൊന്നാകെ ബോധവാന്മാരാകുമ്പോഴാണ് ആ നിയമത്തിന് യഥാർത്ഥ ഫലപ്രാപ്തി കൈവരുന്നത്.

സേവനാവകാശ നിയമം കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ബാധകമാണ്. പൊതുജനങ്ങളുടെ നന്മയെ ലക്ഷ്യമിട്ടുണ്ടാക്കിയ ഈ നിയമം അതിന്റെ ലക്ഷ്യത്തിലെത്താൻ പൊതുജന ഇടപെടലാണാവശ്യം. കേന്ദ്രസർക്കാർ കൊണ്ടുവന്ന 2005 ലെ വിവാരാവകാശനിയമത്തിന്റെ ചുവടുപിടിച്ചാണ് 2012 ൽ കേരളസർക്കാർ സേവനാവകാശ നിയമം കൊണ്ടുവന്നത്.

ഇനിയെങ്കിലും നാമോരുരുത്തരും ജാഗരൂകരാകണം. സർക്കാർ സേവനങ്ങൾ നമ്മുടെ അവകാശമാണ് ആരുടേയും ഔദാര്യമല്ല . അതിൽ വീഴ്ചവരുത്തുന്നവർക്കെതിരേ നടപടികൈക്കൊള്ളാൻ ഒരു കാരണ വശാലും അമാന്തിക്കരുത്. ഉണരൂ മാലോകരേ ഉണരൂ !

( കുറിപ്പ് :സർക്കാർ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ അവസാനം " താഴ്മയായി അപേക്ഷിക്കുന്നു, നൽകുവാൻ കനിവുണ്ടാകണം, വിനയപൂർവ്വം അപേക്ഷിക്കുന്നു, വിനീതമായി അപേക്ഷിക്കുന്നു, ദയവായി", ഇത്യാദി വാക്കുകൾ ഉപയോഗിക്കാതിരിക്കുക. ഓർക്കുക ഇത് രാജഭരണമല്ല.ജനാധിപത്യമാണ്. ഭരണകർത്താക്കൾ ജനങ്ങളുടെ പ്രതിനിധികളും ഉദ്യോഗസ്ഥർ ജനസേവകരുമാണ് എന്നുമറിയുക.

അതുകൊണ്ട് എല്ലാ അപേക്ഷയിലും അവസാനം " അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർത്ഥിക്കുന്നു" എന്നെഴുതിയാൽ മാത്രം മതിയാകും.)

കടപ്പാട് -ജനസേവ, നിയമപാഠം.

Advertisment