Advertisment

ക്ലബ് ഹൗസിന്റെ പുതിയ ഐക്കണായി മാറിയ ആ പെണ്‍മുഖത്തെക്കുറിച്ച് അറിയാം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

നൂതനമായെത്തുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ് ഇക്കാലത്ത് . ഇത്തരത്തില്‍ ലോകത്ത് പുതിയതായി തംരംഗം സൃഷ്ടിക്കുന്ന സോഷ്യല്‍ ഓഡിയോ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. പരസ്പരം ശബ്ദത്തിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ക്ലബ് ഹൗസ് ഇതിനോടകംതന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ക്ലബ് ഹൗസിന്റെ ലോഗോ അഥവാ ഐക്കണായി പല മുഖചിത്രങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും പുതിയ മുഖചിത്രം ഡാന്‍ഡാറ പാഗുവിന്റേതാണ്. നിറചിരിയും പിന്നിയിട്ട മുടിയഴകുമായി ഡാന്‍ഡാറ പാഗു ക്ലബ് ഹൗസില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാം.

ബ്രസീലിയന്‍ കലാകാരിയും ആക്ടിവിസ്റ്റുമാണ് ഡാന്‍ഡാറ പാഗു. വര്‍ണ വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ചിട്ടുണ്ട് ഇവര്‍. കറുത്ത വര്‍ഗക്കാരിയായ ഡാന്‍ഡാറ പാഗു വംശീയ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിത്വമാണ്. ക്ലബ് ഹൗസില്‍ ഇതിനോടകംതന്നെ നിരവധി കേള്‍വിക്കാരേയും ഡാന്‍ഡാറ പാഗു സ്വന്തമാക്കിയിട്ടുമുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ക്ലബ് ഹൗസില്‍ സംഘടിപ്പിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

ക്ലബ് ഹൗസിന്റെ ഐക്കണുകള്‍ മാറിമാറി പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ ഐക്കണുകളും ഓരോ സന്ദേശം കൂടിയാണ് പങ്കുവയ്ക്കുന്നതും. ക്ലബ്ഹൗസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ തന്നെ അനേകര്‍ക്ക് പ്രചോദനമാകുന്നവരാണ് ക്ലബ് ഹൗസിലെ ഐക്കണുകളായി മാറുന്നത്. ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കറ്റയോക, ഗിത്താറിസ്റ്റായ ബൊമാനി എക്‌സ്, കലാകാരനായ കിങ് കിക്കോ, സംരംഭകയായ എറിക്ക ബാറ്റിസ്റ്റ തുടങ്ങിയവരൊക്കെ ക്ലബ് ഹൗസിന്റെ ഐക്കണ്‍ ആയി ഇതിനേടകം മാറിയിട്ടുണ്ട്.

life style
Advertisment