കേരളവും മഹാരാഷ്ട്രയുമുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്രം; മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയെന്ന് എയിംസ് മേധാവി

New Update

publive-image

Advertisment

ന്യൂഡൽഹി: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് ദിവസമായി ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്. മഹാരാഷ്ട്രയും കേരളവുമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കൂട്ടണം.

രാജ്യത്തെ 74 ശതമാനം കേസുകളും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

Advertisment