Advertisment

യൂറോപ്പിൽ മൃഗങ്ങളെ കൊല്ലുന്ന പുതിയ രീതിക്കെതിരേ യഹൂദരും ഇസ്‌ലാം മതസ്ഥരും !

New Update

publive-image

Advertisment

യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ്, മൃഗങ്ങളെ കോഷർ ( Kosher ) അഥവാ യഹൂദ രീതിയിൽ കൊല്ലുന്നതും ഹലാൽ (Halal) അഥവാ ഇസ്ലാമിക രീതിയിൽ കൊല ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള ബെൽജിയം സർക്കാ രിന്റെ തീരുമാനത്തെ പിന്തുണച്ചിരിക്കുന്നു. ഡിസംബര്‍ 17നാണ് (വ്യാഴാഴ്ച) ഈ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്.

ഇറച്ചിയ്ക്കായി മൃഗങ്ങളെ കൊല്ലും മുൻപ് അവയെ അബോധാവസ്ഥയിലാക്കിയശേഷം കശാപ്പു ചെയ്യുന്ന നിയമമാണ് ബൽജിയം നടപ്പിൽ വരുത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും ഈ നിയമത്തെ പുന്തുണയ്ക്കുന്നുണ്ട്.

publive-image

മൃഗങ്ങളെ അവയ്ക്കു സ്വബോധമുള്ളപ്പോൾ കൊല്ലാൻ പാടില്ല എന്ന നിയമം ഇപ്പോൾ ഇസിജെ കോടതിയും അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇസ്‌ലാം - യഹൂദ മതവിശ്വസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ അവരുടെ പരമ്പരാഗത രീതി അനുവദിക്കേണ്ടതാണെന്നും കോടതി അഭിപ്രയപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാം , യഹൂദ മതപ്രകാരം മൃഗങ്ങളുടെ കഴുത്തിലെ രക്തഞ്ഞരമ്പ്, മൂർച്ചയേറിയ കത്തികൊണ്ട് മുറിച്ചു വേണം അവയെ കൊലപ്പെടുത്താനെന്നതാണ് നിയമം. രക്തം വാർന്നുവേണം അവ മരിക്കേണ്ടത്. ജീവനുള്ള അതായത് സ്വബോധമുള്ള മൃഗത്തെയാണ് ഇപ്രകാരം കശാപ്പ് ചെയ്യേണ്ടതും. ഈ രീതിക്ക് യഹൂദ മതത്തിൽ കോഷർ എന്നും ഇസ്‌ലാം മതത്തിൽ ഹലാൽ എന്നുമാണ് പേരുകൾ.

ബെൽജിയത്തിലെ ഇസ്രായേൽ സ്ഥാനപതി ഈ നിയമത്തിനെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. ഈ തീരുമാനം വളരെ ഹാനികരവും യഹൂദരെ സംബന്ധിച്ചിടത്തോളം വലിയ ആഘാതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിലെ റബ്ബികളുടെ കോൺഫറൻസും ഈ നിയമത്തെ അപലപിച്ചിരി ക്കുകയാണ്. തങ്ങളുടെ അറവുശാലകളും ഹോട്ടലുകളും റെസ്റ്റോറന്റുകളുമെല്ലാം ഈ നിയമം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്ന് അവർ പറയുന്നു.

publive-image

പുതിയ നിയമത്തിനെതിരേ നിരവധി ഇസ്ലാമിക സംഘടനകളും 2019 മുതൽ നിയമ യുദ്ധം നടത്തിവരുക യാണ്. നിയമംമൂലം മതപരമായ വിശ്വസത്തിന്മേലുള്ള കടന്നുകയറ്റവും പരമ്പരാഗത രീതികൾ വിലക്കു ന്നതും അനുവദിക്കാനാകില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. ഈ നിയമം സാമൂഹ്യ - സാമ്പത്തിക മേഖല കളിൽ വലിയ പ്രത്യാഘാതം ഉളവാക്കുമെന്നും അവർ പറയുന്നു.

ഈ വിഷയത്തിൽ ബൽജിയം മൃഗസംരക്ഷണവകുപ്പുമന്ത്രി ബെൻ ബെറ്റ്സിന്റെ അഭിപ്രായം ആരാ ഞ്ഞപ്പോൾ " പുതിയ ഈ നിയമം രാജ്യത്ത് പുതിയ ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. അതേപോലെ ബെൽജിയത്തിൽ മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എന്‍ജിഒ ഗ്ലോബൽ ആക്ഷന്റെ പ്രതികരണം ഇതായിരുന്നു "25 വർഷത്തെ പ്രയത്നഫലമാണ് ഈ വിധിയെന്നും അതുകൊണ്ടുതന്നെ ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണെന്നുമാണ്".

voices
Advertisment