ന്യൂഡല്‍ഹി: ഈ മാസം അവസാനം പിഎസ്എല്‍വി റോക്കറ്റ് വഴി നടക്കുന്ന എസ്ഡി സാറ്റ് വിക്ഷേപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഫോട്ടോയും, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവ ബഹിരാകാശത്തേക്ക് അയക്കും.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ പോർട്ടിലേക്ക് ഞായറാഴ്ച കൊണ്ടുപോകും.
സ്പേസ്കിഡ്സ് ഇന്ത്യയാണ് നാനോ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത്. ‘ബഹിരാകാശത്തേക്ക് അയക്കുന്ന ഞങ്ങളുടെ ആദ്യത്തെ ഉപഗ്രഹമാണിത്. ദൗത്യത്തിന് അന്തിമരൂപമായപ്പോൾ, ആളുകളോട് അവരുടെ പേരുകൾ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഞങ്ങൾക്ക് 25,000 എൻട്രികൾ ലഭിച്ചു. ഇതിൽ 1,000 പേരുകൾ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളതാണ്. ദൗത്യത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യാൻ തീരുമാനിച്ചതെന്ന് സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ശ്രീമതി കേസൺ പറഞ്ഞു.