Advertisment

നല്ല വളം തിരിച്ചറിയാം; വ്യാജ ജൈവ വളങ്ങളെ അകറ്റാം

author-image
admin
New Update

publive-image

Advertisment

സസ്യങ്ങള്‍, മൃഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് നാം  ജൈവവളങ്ങള്‍  എന്നുവിളിക്കുന്നത്.  കൂടാതെ സൂക്ഷ്മജീവികളും  ഇതില്‍പ്രധാന പങ്കു വഹിക്കുന്നു.   സ്ത്രോതസനുസരിച്ച് ഇതിനെ പലതായി തിരിക്കാം.  ജൈവകൃഷിക്കു വൻ പ്രചാരം ലഭിച്ചതോടെ വ്യാജൻമാർ ഈ മേഖലയിലേക്കും തിരിഞ്ഞു. വ്യാജ ജൈവ വളങ്ങളെ എങ്ങിനെ തിരിച്ചറിയാം എന്ന് നോക്കാം.

വേപ്പിൻ പിണ്ണാക്ക്

വേപ്പിന്‍ പിണ്ണാക്ക് തൂക്കംകൂട്ടാന്‍ വേപ്പിന്‍ പിണ്ണാക്കില്‍ ചിലര്‍ കുരുവിന്റെതോട് പൊടിച്ച് ചേര്‍ക്കും. തോടുചേര്‍ത്ത പിണ്ണാക്ക് ചുവന്ന നിറത്തില്‍ നിറത്തില്‍ ഉറപ്പു കുറഞ്ഞതായിരിക്കും. ശുദ്ധമായതിന് നല്ലകറുത്ത നിറമാണ്.

വേപ്പിന്‍ പിണ്ണാക്കില്‍ തോട് അരച്ചുചേര്‍ത്തത് കണ്ടെത്താന്‍ രണ്ട് കുപ്പിഗ്ലാസില്‍ സമം വെള്ളമെടുത്ത് അതില്‍ 50 ഗ്രാം വീതം രണ്ടും നന്നായി കലക്കി യോജിപ്പിക്കുക. ശുദ്ധമായത് കലക്കിയതിന്റെ അടിയില്‍ മഞ്ഞനിറത്തില്‍ ഊറിവരും മുകളില്‍ നല്ല കറുത്ത നിറത്തില്‍ ലായനി തെളിയും. ശുദ്ധമല്ലാത്തതില്‍ ഗ്ലാസിലെ ലായനി ഊറില്ല; ചുവന്ന നിറമാകും.

കടലപ്പിണ്ണാക്ക്

നല്ല മണമുള്ള, നേര്‍ത്ത കടലപ്പിണ്ണാക്കാണ് പച്ചക്കറിക്കൃഷിക്ക് നല്ലത്. നേരിട്ട് ചെടികളുടെ തടത്തിലിട്ടാല്‍ ഉറുമ്പുശല്യം രൂക്ഷമാകും. അരക്കിലോ പിണ്ണാക്ക് അഞ്ചുലിറ്റര്‍ വെള്ളത്തിലിട്ടു നാലുദിവസം വെക്കുക.  ഇടയ്ക്ക് ഇളക്കി പുളിപ്പിച്ച് തെളിയെടുത്തു നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കാം.

ജൈവവളങ്ങള്‍ യഥാര്‍ഥമാണോ?.

ജൈവവളം വെള്ളത്തില്‍ കലര്‍ത്തിയാല്‍ ലായനിക്ക് മുകളില്‍ ഇളംചുവപ്പുനിറവും പതിവിലും കൂടുതല്‍ തണുപ്പും തോന്നുന്നുണ്ടെങ്കില്‍ അതില്‍ പൊട്ടാഷിന്റെയും യൂറിയയുടെയും അംശമുണ്ടെന്നു കരുതാം. അടിയില്‍ വെള്ളപ്പൊടി ഊറിയിട്ടുണ്ടെങ്കില്‍ ഫാക്ടംഫോസുണ്ട്

എല്ലുപൊടിയില്‍ മരക്കൊമ്പിന്റെയും ചിപ്പിലിപ്പൊടിയുടെയും അംശങ്ങള്‍ ചേര്‍ത്തും തൂക്കം കൂട്ടുന്നവരുണ്ട്. വെള്ളത്തില്‍ കലക്കിനോക്കിയാല്‍ ഇവ ഉയര്‍ന്നുവരും. ജൈവഗ്രാന്യൂളുകള്‍ യഥാര്‍ഥമല്ലെങ്കില്‍ കലക്കിയാല്‍ മണലിന്റെയും കല്ലിന്റെയും അംശമുണ്ടാകും.

agriculture
Advertisment