Advertisment

കാർഷിക ഉൽപന്നങ്ങളുടെ വിളവ് ഉയർത്തുന്നതിനും മികച്ച മാർഗം മനുഷ്യമൂത്രമാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ധുനികവത്കരണം കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. എന്നാൽ വരും കാലത്ത് പ്രധാനമായും കൃഷിക്ക് ഭീഷണി ഉയർത്തുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലക്ഷാമമായിരിക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് ഒരു പ്രതിവിധിയായി കണക്കാക്കുന്നത് മനുഷ്യമൂത്രം പുനരുപയോഗിക്കുക എന്നതാണ്. കാർഷിക ഉൽപന്നങ്ങളുടെ വിളവ് ഉയർത്തുന്നതിനും മികച്ച മാർഗം മനുഷ്യമൂത്രമാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു.

Advertisment

publive-image

കായ്കൾ വളരാനും ഫലം കായ്ക്കാനും സസ്യങ്ങൾക്ക് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ആവശ്യമാണ്. എന്നാൽ ഈ വളങ്ങളുടെ സമകാലിക രാസ പതിപ്പുകൾ ഹരിതഗൃഹ വാതക ഉദ്വമനം വർദ്ധിപ്പിക്കുന്നുണ്ട്. അതേസമയം ചെടികളുടെ വിളവെടുപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും മനുഷ്യന്റെ മൂത്രത്തിൽ അടങ്ങിയിരിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് റിച്ച് എർത്ത് ഇൻസ്റ്റിറ്റിയൂട്ടിലെ ജൂലിയ കാവിച്ചിയുടെ അഭിപ്രായത്തിൽ, മനുഷ്യമൂത്രത്തിൽ മലിനജലത്തിലുള്ള നൈട്രജന്റെ 80 ശതമാനവും ഫോസ്ഫറസിന്റെ പകുതിയിലധികവും കാണപ്പെടുന്നു. അതിനാൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിൽ, മനുഷ്യ മൂത്രം വിളകൾ വളർത്താനായി ഉപയോഗിക്കാം.

Advertisment