Advertisment

കാബേജ് കൃഷി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.

ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ്‌ നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്‌.

കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്‌. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്. പാകുന്നതിനു മുൻപായി ഫൈറ്റൊലാൻ, കോപ്പർ ഓക്സിക്ലോറൈഡ് എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒരെണ്ണവും സ്യൂഡോമോണാസ് 20ഗ്രാം 1 ഇറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർത്ത് തടം കുതിർക്കുന്നത് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനുപകരിക്കും.

ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, പ്രൈഡ് ഓഫ് ഇന്ത്യ, സെലക്ഷൻ-8, അമേരിക്കൻ മോണാർക്ക്, ഹരിറാണി, ശ്രീഗണേഷ്, പൂസഡ്രംഹെഡ്. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലേക്ക് യോജിച്ച ഒരിനമാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സെപ്റ്റംബർ എന്നയിനം. ഹെക്ടറിന് 30 ടൺ ശരാശരി വിളവുലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.

Advertisment