25
Tuesday January 2022
അള്ളും മുള്ളും

“ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി… ?” വയലാറിന്‍റെ സുപ്രസിദ്ധമായ വരികള്‍ യേശുദാസിന്‍റെ ഇമ്പമേറിയ ശബ്ദത്തില്‍ ഒഴുകിയെത്തവെ, പി.ടി. തോമസിന്‍റെ ചേതനയറ്റ ശരീരം രവിപുരം ശ്മശാനത്തിലെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. അതൊരു പക വീട്ടലായിരുന്നു. രാജ്യവും ശക്തിയും മഹത്വവും കൈപ്പിടിയിലാണെന്നഹങ്കരിച്ചു നിന്ന കത്തോലിക്കാ സഭാ നേതൃത്വത്തിന് കരുത്തനായ ഒരു രാഷ്ട്രീയക്കാരന്‍ നല്‍കിയ കനത്ത മറുപടി ! ഇനിയൊരു ജന്മം കൂടി കൊതിച്ച്… പിടി ഓർമ്മയാകുമ്പോൾ – അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്
Friday, December 24, 2021

“ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി… ?” വയലാറിന്‍റെ സുപ്രസിദ്ധമായ വരികള്‍ യേശുദാസിന്‍റെ ഇമ്പമേറിയ ശബ്ദത്തില്‍ ഒഴുകിയെത്തവെ, പി.ടി. തോമസിന്‍റെ ചേതനയറ്റ ശരീരം രവിപുരം ശ്മശാനത്തിലെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. ആര്‍ക്കു മുന്നിലും തലകുനിക്കാന്‍ തയ്യാറായിട്ടില്ലാത്ത ആ നേതാവ് അഗ്നിക്കു മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. എന്നന്നേക്കുമായി.

അതെ. പി.ടി. തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് മരണത്തിലും നേതൃസ്ഥാനത്തു തന്നെ നിന്നു. നാടിന്‍റെ നാനാഭാഗത്തു നിന്നും പി.ടിയെ കാണാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. വികാരവായ്പോടെ അവര്‍ തങ്ങളുടെ നേതാവിനു കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി.

സ്വന്തം ആവശ്യമായിരുന്നു മരിച്ചാല്‍ മൃതദേഹത്തിനടുത്ത് വയലാറിന്‍റെ ‘ചന്ദ്രകളഭം’ എന്നു തുടങ്ങുന്ന പാട്ടു ചെറിയ ശബ്ദത്തില്‍ വയ്ക്കണമെന്നത്. ആവശ്യങ്ങള്‍ അറിയിച്ചത് മുമ്പു കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ഡിജോ കാപ്പനും.

കഴിഞ്ഞ നവംബര്‍ 22 -ാം തീയതി വൈകുന്നേരമാണ് കാപ്പന് വെല്ലൂരിലെ മെഡിക്കല്‍ കോളേജാശുപത്രി വാര്‍ഡില്‍ നിന്ന് പി.ടി. തോമസിന്‍റെ ഫോണ്‍ വന്നത്. ആരെങ്കിലും അടുത്തുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇല്ലെന്നു കാപ്പന്‍റെ മറുപടി. എന്നാല്‍ ഒരു പേപ്പറെടുത്ത് താന്‍ പറയുന്നത് എഴുതിയെടുക്കാന്‍ പി.ടിയുടെ നിര്‍ദേശം.

താന്‍ മരിച്ചാല്‍ മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നതായിരുന്നു ആദ്യ വാചകം. കാപ്പന്‍ ഞെട്ടിപ്പോയി. ഇതിനകം പലതവണ വെല്ലൂരിലെത്തി പി.ടിയെ കണ്ടതാണു കാപ്പന്‍. മരണമടുത്തുവെന്ന ഒരു സൂചനയും കാപ്പന്‍ ഒരു സമയത്തും കണ്ടിരുന്നില്ല. ഇതെന്താ ഇപ്പോഴിങ്ങനെ പറയാന്‍ എന്നു കാപ്പന്‍റെ ചോദ്യം. അല്ല. ഏതെങ്കിലും കാരണവശാല്‍ മരണം വന്നാലോ എന്നു കരുതിയെന്നേയുള്ളുവെന്ന് പി.ടിയുടെ ശാന്തമായ മറുപടി.

കുടുംബം ആവശ്യപ്പെട്ടാല്‍ ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ അമ്മയുടെ കല്ലറയ്ക്കുള്ളില്‍ വയ്ക്കണമെന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം. ചന്ദ്രകളഭം പാട്ടിന്‍റെ കാര്യം പിന്നെ. മൃതദേഹത്തിന്മേല്‍ റീത്തോ പൂച്ചെണ്ടോ വയ്ക്കരുതെന്ന് അടുത്തത്. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ മക്കള്‍ക്ക് ഭാര്യ ഉമയുടെ ഇഷ്ടപ്രകാരം വീതം വച്ചതു നല്‍കാമെന്നതുകൂടി കൂട്ടിയാല്‍ അഞ്ചു നിര്‍ദേശങ്ങള്‍.

പെട്ടെന്നായിരുന്നു പി.ടി. തോമസിന്‍റെ ആഗ്രഹങ്ങള്‍ കാപ്പനെ അറിയിച്ചത്. ദിവസങ്ങള്‍ക്കു മുമ്പെഴുതിയ കടലാസെടുത്ത് മുമ്പില്‍ വെച്ച് ഡിജോ കാപ്പന്‍ തരിച്ചിരുന്നു.

മരണത്തെ തുടര്‍ന്ന് കാപ്പന്‍ പി.ടിയുടെ മകന്‍ വിവേകിനെ വിളിച്ചു. അമ്മയോടൊരു കാര്യം പറയാനാണ്, ഫോണ്‍ കൊടുക്കാനാകുമോ എന്നന്വേഷിച്ചു. ഉമ ഫോണെടുത്തു. തൃക്കാക്കര പള്ളിയില്‍ സംസ്കരിക്കാന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നു ഉമ അറിയിച്ചു.

പി.ടിയുടെ ഇഷ്ടപ്രകാരമല്ലേ കാര്യങ്ങള്‍ നടത്തേണ്ടതെന്ന് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ കാപ്പന്‍റെ മറുചോദ്യം. ഉമ ഒന്നും പറഞ്ഞില്ല.

കാപ്പന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ പത്രസമ്മേളനം നടത്തുകയാണ് ഉചിതമെന്നു അഭിപ്രായപ്പെട്ടു. സതീശന്‍ മാധ്യമ പ്രവര്‍ത്തകരെ വിളിക്കാനൊരുങ്ങി. പി.ടിയുടെ അന്ത്യാഭിലാഷങ്ങള്‍ ഒന്നൊന്നായി ടെലിവിഷന്‍ സ്ക്രീനുകളിലൂടെ മാലോകരറിഞ്ഞു.

അതൊരു പക വീട്ടലായിരുന്നു. രാജ്യവും ശക്തിയും മഹത്വവും കൈപ്പിടിയിലാണെന്നഹങ്കരിച്ചു നിന്ന കത്തോലിക്കാ സഭാ നേതൃത്വത്തിന് കരുത്തനായ ഒരു രാഷ്ട്രീയക്കാരന്‍ നല്‍കിയ കനത്ത മറുപടി.

ഗാഡ്‌ഗിൽ സമരകാലത്ത് പരിസ്ഥിതിക്കു വേണ്ടി നിലകൊണ്ട പി.ടി. തോമസിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പി.ടിക്കെതിരെ പ്രതിഷേധമിരമ്പി. ജനക്കൂട്ടം പി.ടി. തോമസിന്‍റെ പ്രതീകാത്മക ശവഘോഷയാത്രയും നടത്തി. അതും കത്തോലിക്കാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍. ശവസംസ്കാരത്തിനു പാടുന്ന പാട്ടുകളുടെ അകമ്പടിയോടെ.

ജീവിച്ചിരിക്കുന്ന ഒരാളുടേതെന്നു പറഞ്ഞ് മൃതദേഹമടങ്ങിയ പെട്ടിയും വഹിച്ചു വിലാപയാത്ര നടത്തുക, അതിനു ഒരു സംഘം പുരോഹിതര്‍ തന്നെ നേതൃത്വം നല്‍കുക, പി.ടി. തോമസ് ടെലിവിഷനു മുമ്പിലിരുന്ന് ഇതെല്ലാം കണ്ടു.

ഒരിക്കല്‍ തന്‍റെ ശവസംസ്കാരം നടത്തിയ പള്ളിക്ക് ഇനി ഒരു തവണ കൂടി സംസ്കാരം നടത്താന്‍ തന്‍റെ ശരീരം വിട്ടുകൊടുക്കേണ്ടെന്ന് പി.ടി. തോമസും തീരുമാനിച്ചു. അങ്ങനെ മൃതദേഹം രവിപുരത്തെ പൊതു സ്മശാനത്തില്‍ അഗ്നിയില്‍ വിലയം പ്രാപിച്ചു.

മരണം തൊട്ടുമുമ്പില്‍ വന്നു നിന്നിട്ടും ആ രാഷ്ട്രീയ നേതാവ് നിലപാടില്‍ അയവു വരുത്തിയില്ല. അതെ. അതാണു നിലപാടിന്‍റെയും കാഴ്ചപ്പാടിന്‍റെയും ബലം. ആ ബലം തിരിച്ചറിഞ്ഞ ജനതയാണ് പി.ടിയെ അവസാനമായി ഒരു നോക്കു കാണാന്‍ തിങ്ങിക്കൂടിയത്.

രാഷ്ട്രീയക്കാരന് എപ്പോഴും സ്വന്തം നിലപാടുണ്ടായിരിക്കണം. സ്വന്തം കാഴ്ചപ്പാടുണ്ടാവണം. അതു തുറന്നു പറയാന്‍ കഴിയണം. പറയുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ശേഷിയുണ്ടാവുകയും വേണം. അങ്ങനെയുള്ളവരെ ജനം തിരിച്ചറിയും. അവരെ മാത്രമേ ജനം തിരിച്ചറിയൂ.

കേരളം കണ്ട ഏറ്റവും വലിയ ജനപ്രിയ നേതാക്കളിലൊരാളായി ഉയരുകയായിരുന്നു പി.ടി. തോമസ്. ആ ഉയര്‍ച്ച അദ്ദേഹം പ്രാപിച്ചത് സ്വന്തം മരണത്തിലൂടെ മാത്രമെന്നത് മറ്റൊരു കാര്യം.

എം.എല്‍.എയും എം.പിയുമായിട്ടുണ്ട് പി.ടി. തോമസ്. 71 വയസായിട്ടും ഒരിക്കല്‍ പോലും ഒരു മന്ത്രിപദം അദ്ദേഹത്തിനു കിട്ടിയില്ല. പി.ടി. തോമസിനെ നേതൃത്വം മന്ത്രിയാക്കിയില്ലെന്നു പറയുന്നതാവും എളുപ്പം.

പക്ഷെ പി.ടി. തോമസിന് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മരണം അതു തെളിയിച്ചുകൊടുക്കുകയും ചെയ്തു.

കരുത്തരായ നേതാക്കളോടൊപ്പമാണു ജനക്കൂട്ടമെന്ന് പി.ടിയുടെ ശവസംസ്കാരം ഒരിക്കല്‍കൂടി തെളിയിച്ചു. സമുദായ നേതാക്കളുടെയും മത നേതാക്കളുടെയും തിണ്ണ നിരങ്ങി നടക്കുന്നവരുടെ കൂടെയല്ല, നട്ടെല്ലു നിവര്‍ത്തി ജാതി, മത നേതാക്കളെ വെല്ലുവിളിക്കുന്നവരുടെ കൂടെയാണു ജനം നില്‍ക്കുക എന്ന പാഠമാണ് പി.ടി. തോമസ് കേരള രാഷ്ട്രീയത്തെ പഠിപ്പിക്കുന്നത്. ഇതാണു കേരള ജനതയുടെ യഥാര്‍ത്ഥ മനസ്.

More News

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

ഡൽഹി: തലസ്ഥാനമായ ഡൽഹിയുടെ എക്സൈസ് നയം ഏറെ നാളായി ചർച്ചയിലാണ്. എല്ലാ വാർഡുകളിലും മദ്യശാലകൾ തുറക്കുന്നതിനെതിരെ നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നയത്തിന്റെ പുതിയ ചട്ടം വന്നിരിക്കുന്നു. ഡൽഹിയിലെ മദ്യപാനികൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ഡൽഹി സർക്കാർ അതിന്റെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചു. നേരത്തെ, സംസ്ഥാനത്ത് ഒരു വർഷത്തിൽ 21 ഡ്രൈ ഡേകൾ ഉണ്ടായിരുന്നു. അതായത്, ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞുകിടന്നു. എന്നാൽ ഇപ്പോൾ […]

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി […]

മുണ്ടൂർ: പാലക്കാട് ജില്ലയുടെ വന മേഖലയിൽ നിത്യേന പുലികളുടെ സാന്നിധ്യം. കല്ലടിക്കോട് പറക്കലടിയിൽ ഇന്ന് പുലർച്ചെ ചത്ത നിലയിൽ കാണപ്പെട്ട പുലിക്കുട്ടിയുടെ ജഡം വനപാലകർ കല്ലടിക്കോട് മേലേ പയ്യേനിയിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. മലയിലേക്കുള്ള വഴിമധ്യേ പറക്കലടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നാട്ടുകാരാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. പിന്നീട് റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കി. ഭക്ഷണം കിട്ടാതെ അവശ നിലയിലായതാണ് മരണ കാരണം എന്നറിയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചേക്കും. ഒലവക്കോട് ഉമ്മിനിയിൽ […]

മണ്ണാർക്കാട്: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വീടു വിട്ടു പഠിക്കാനായി പോകുന്നവരുടെ ഹൃദയമാണിത്. പഴയ കാലത്തിന്റെ ഓർമകളും, വേദനകളും,സന്തോഷവും, കണ്ണീരും, കളിചിരികളുമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓരോരുത്തരുടെയും ഹൃദയമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള,പ്രണയം നഷ്ടപ്പെട്ടിട്ടുള്ള,വീണ്ടും പ്രണയിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയമാണ്. ആരും നഷ്ടപ്പെടുത്തേണ്ടാത്ത,ആർക്കും നഷ്ടപ്പെടേണ്ടാത്ത,നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടണമെന്ന് തോന്നുന്ന ഹൃദയമാണ്. എല്ലാ മേഖലയിലും സിനിമ മികച്ചു നിന്നുവെന്നാണ് ചിത്രം കണ്ട യുവജനങ്ങളുടെ പ്രതികരണം. ഹൃദയം സിനിമയുടെ പ്രധാന ആകർഷണം ചിത്രത്തിലെ ഗാനങ്ങൾ […]

ഡല്‍ഹി: റിപ്പബ്ലിക് ദിനം ഇന്ത്യൻ പൗരന്മാർക്ക് അഭിമാനത്തിന്റെ ദിനമാണ്. വരാനിരിക്കുന്ന തലമുറകളുടെ സ്വതന്ത്രമായ ഭാവിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും ത്യാഗങ്ങളെ സ്മരിക്കുന്ന ദിനമാണിത്. അത്തരം ത്യാഗങ്ങളിൽ നാം അഭിമാനിക്കുകയും നമ്മുടെ സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കുകയും വേണം. കാരണം സ്വാതന്ത്ര്യം ഒരിക്കലും നൽകില്ല, അത് എടുക്കപ്പെടുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇത്തരം സന്ദേശങ്ങൾ അയച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കാം. 1. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മഹത്തായ […]

കൊച്ചി: വാദ്ധ്വാനി ഫൗണ്ടേഷനും ദേശീയ സംരംഭക നെറ്റ്‌വർക്കും (എന്‍ഇഎന്‍) വാദ്ധ്വാനി ടേക്ക്ഓഫ് പരിപാടി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സാങ്കേതിക നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കേന്ദ്രമായ സിലിക്കണ്‍ വാലിയിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പരിപാടിയാണ് വാദ്ധ്വാനി ടേക്ക്ഓഫ്. ആഗോള സംരംഭകരുമായുള്ള നെറ്റ്വര്‍ക്കിംഗ് എക്സ്പോഷര്‍, ബിസിനസ് ലീഡേഴ്‌സിന്റെയും സംംരംഭകരുടെയും മെന്റര്‍ഷിപ്പ്, നിക്ഷേപകര്‍ക്കുമുമ്പില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം എന്നിവയിലൂടെ സിലിക്കണ്‍ വാലിയിലെ പ്രസിദ്ധമായ സംരംഭകത്വ വ്യവസ്ഥയെ അടുത്തറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാദ്ധ്വാനി ടേക്ക്ഓഫ് പ്രോഗ്രാം അവസരം നല്‍കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം […]

error: Content is protected !!