Advertisment

കശ്മീർ കിസ്‌കാ, കശ്മീർ ഹമാരാ... ബട്ട്വാരാ കാ ഇതിഹാസ്, പരമ്പര -19

author-image
സത്യം ഡെസ്ക്
New Update

 

Advertisment

സിപി കുട്ടനാടൻ

publive-image

കശ്‍മീർ എന്നത് എന്നും ഇന്ത്യയെ കുഴയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നമാണ്. സൈനികപരമായി വളരെ തന്ത്രപ്രധാനമായ മേഖലയാണ് അന്നും ഇന്നും കാശ്മീർ. കാശ്മീരിൽ മേധാവിത്വം ലഭിയ്ക്കുന്ന പട്ടാളത്തിന് ഉയരമുള്ള പ്രദേശങ്ങളുടെ ആനുകൂല്യം ഭൂമിശാസ്ത്രപരമായിത്തന്നെ ലഭിയ്ക്കും.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതിനായി ഉണ്ടാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് - 1947 പ്രകാരമുള്ള നാട്ടുരാജ്യ ലയന ഉടമ്പടി പ്രകാരം ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ചേരുന്നതിനെക്കുറിച്ച് ജമ്മു കശ്‌മീരിലെ ഹിന്ദു രാജാവായ മഹാരാജാ ഹരിസിങ് ഒരു തീരുമാനവുമെടുത്തിരുന്നില്ല. കാശ്മീരിനെ പാകിസ്ഥാനിൽ ചേർക്കുവാൻ മൗണ്ട് ബാറ്റൺ താത്പര്യപ്പെട്ടിരുന്നു.

മറ്റൊരു വിഷയം മതമായിരുന്നു, ഹിന്ദു രാജാവിന് കീഴിൽ ജീവിയ്ക്കാൻ മുസ്ലിങ്ങൾ താത്പര്യപ്പെട്ടില്ല. ഒന്നുകിൽ കാശ്മീരിൽ മുസ്ലിം രാജാവ് വേണം അല്ലെങ്കിൽ കശ്മീർ പാകിസ്ഥാനിൽ ചേരണം എന്ന താത്പര്യം കശ്മീരിലെ മുസ്ലീങ്ങൾക്കിടയിലുണ്ടായി. കശ്മീരിലെ ജനതയുടെ 60% ഇസ്ലാം മതക്കാരായിരുന്നത് ഈ ചിന്താഗതിയ്ക്ക് ആക്കം കൂട്ടി. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമാകുന്ന പ്രദേശത്തെ തനത് ഭരണക്രമം മാറ്റി ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുക എന്നത് മുസ്ലീങ്ങളുടെ ഒരു ഹോബിയാണ്.

കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കണമെന്നത് ക്രാന്തദർശിയായ സർദാർ പട്ടേൽജിയുടെ ദൃഡനിശ്ചയമായിരുന്നു. കശ്മീർ രാജാവ് ഹരിസിംഗും, ആർഎസ്എസ് സർസംഘ് ചാലക് ഗോൾവൽക്കറും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പട്ടേൽജിയ്ക്ക് നന്നായി അറിയാമായിരുന്നു. മഹാരാജാവിൻ്റെ മനസുമാറ്റി കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിയ്ക്കുവാൻ ഗോൾവാൾക്കർജിയുടെ സേവനം പട്ടേൽജി ആവശ്യപ്പെട്ടു. സസന്തോഷം രാഷ്ട്രകാര്യം നിറവേറ്റാൻ ഗോൾവാൾക്കർ കാശ്മീരിലേക്ക് തിരിച്ചു.

1947 ഒക്ടോബര്‍ 17ന് ഗോള്‍വാള്‍ക്കര്‍ജി കശ്മീരിലെത്തി മഹാരാജാ ഹരിസിങ്ങുമായി ചര്‍ച്ച നടത്തി. സ്വതന്ത്ര രാജ്യമായി കശ്മീർ നിലകൊണ്ടാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ പറ്റി അദ്ദേഹം ഹരിസിംഗിനെ ധരിപ്പിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ട മഹാരാജാവ്, പട്ടേൽജിയോട് ഇന്ത്യൻ യൂണിയനിൽ ചേരുവാനുള്ള കശ്മീരിൻ്റെ സന്നദ്ധതയറിയിച്ചു.

പക്ഷെ ഇന്ത്യയെ കാത്തിരുന്നത് ഒരു വലിയ യുദ്ധമായിരുന്നു. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ആദ്യ യുദ്ധം. പ്രഥമ ഇന്ത്യാ പാകിസ്ഥാൻ വാർ. ഇത് സംഭവിയ്ക്കുന്നതിന് ചില സാഹചര്യങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്ര വിഭജനം നടന്നപ്പോൾ അന്നത്തെ 33% സൈനിക ശേഷി പാകിസ്ഥാൻ പ്രദേശത്തായിരുന്നു മാത്രമല്ല ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൻ്റെ വടക്കൻ ആസ്ഥാനവും നോർത്തേൺ കമാൻഡും റാവൽപിണ്ടിയിൽ ആയിരുന്നു. ഈ അനുകൂലമായ സാഹചര്യം, പിറന്നു വീണ ഉടൻതന്നെ പാകിസ്താനെ യുദ്ധത്തിന് പ്രേരിപ്പിച്ചു.

പാകിസ്ഥാനികൾ യുദ്ധം നടത്തിയത് കശ്മീർ പിടിച്ചെടുക്കാനായിരുന്നു. അതിന് മറ്റൊരു കാരണമുണ്ട്. മുസ്‌ലിംകൾ ധാരാളമുള്ള സ്‌ഥലമായതിനാൽ ജമ്മു കശ്‌മീർ തങ്ങൾക്കുതന്നെ കിട്ടേണ്ടതാണെന്ന് പാക്കിസ്‌ഥാൻ ഉറപ്പിച്ചു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് - 1947ൽ വ്യവസ്ഥ ചെയ്തതുപോലെ നാട്ടുരാജ്യ ഭരണകൂടത്തിൻ്റെ തീരുമാനത്തെ മാനിയ്ക്കുവാനുള്ള മര്യാദയൊന്നും പാകിസ്താനിലെ ഇസ്ലാമിക ഭരണ നേതൃത്വം കാണിച്ചില്ല. ബുദ്ധിശൂന്യരായ പഠാൻ ഗിരിവർഗക്കാരെ മുന്നിൽ നിർത്തി 1947 ഒക്‌ടോബർ 23ന് പാക്കിസ്‌ഥാൻ, കശ്‌മീർ ആക്രമിച്ചു. കശ്മീരിലെ ഹൈന്ദവർ വേട്ടയാടപ്പെട്ടു.

നുഴഞ്ഞു കയറ്റക്കാർ കശ്മീരിൻ്റെ നല്ലൊരു പങ്കും കയ്യടക്കിയപ്പോൾ രാജാവ് ഇന്ത്യയുടെ സഹായം തേടി. കാശ്മീരിലേക്ക് സേനാ വിന്യാസം നടത്തുന്നത് ഇന്ത്യൻ പട്ടാളത്തിന് മേൽക്കൈ ലഭിയ്ക്കുമെന്ന് ഇന്ത്യൻ സൈനിക നേതൃത്വം പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാൽ, നിലവിൽ ഇന്ത്യൻ യൂണിയനിൽ ചേരാതെ നിൽക്കുന്ന ജമ്മു കശ്‌മീർ മറ്റൊരു രാജ്യമാണ്. ഇന്ത്യൻ സേനയെ അങ്ങോട്ട് അയയ്‌ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാണ് എന്ന സാങ്കേതിക കാരണം പറഞ്ഞ് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ പ്രധാനമന്ത്രി നെഹ്‌റു തയാറായില്ല.

ഒടുവിൽ 1947 ഒക്ടോബര്‍ 26ന് ഇന്ത്യയുടെ ഭാഗമാവുന്നതായി കശ്മീര്‍ തീരുമാനിച്ചു. ആ ധാരണാപത്രത്തില്‍ മഹാരാജ ഹരിസിംഗ് ഒപ്പുവെച്ചു. അതോടെ മുഴുവന്‍ കശ്മീരും ഇന്ത്യയിലായി. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് മഹാരാജ ഹരി സിങ് കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ചത്.

കശ്മീർ ഇന്ത്യയിൽ ലയിച്ചതോടെ കാശ്മീരിനെ ആക്രമിച്ച പാകിസ്ഥാൻ, ഇന്ത്യയെ ആക്രമിച്ചതുപോലെയായി.  സൈനികബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാൻ ഇന്ത്യ രംഗത്തെത്തിയപ്പോൾ രംഗം മാറിമറിഞ്ഞു. പരാക്രമികളായ ഇന്ത്യൻ പട്ടാളം പാകിസ്താനെ നിലം തൊടാൻ അനുവദിയ്ക്കാതെ പറപ്പിച്ചു.

എന്നാല്‍ അപ്പോഴും ‘ഇസ്ലാമിക ഗോത്രവര്‍ഗക്കാര്‍‘ കടന്നു കയറിയ കശ്മീർ ഭൂപ്രദേശം നമുക്ക് നഷ്ടമായി. ഇതിന് കാരണം നെഹ്രുവിൻ്റെ ഉൾക്കാഴ്ചയില്ലാത്ത സമീപനമായിരുന്നു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് - 1947നെ മാനിയ്ക്കാതെ പാകിസ്ഥാൻ ആക്രമണം തുടങ്ങിയ അവസരത്തിൽ തന്നെ ഇന്ത്യൻ സൈന്യത്തെ നെഹ്‌റു അയച്ചിരുന്നുവെങ്കിൽ കശ്മീരിൻ്റെ ജാതകം തന്നെ തിരുത്തപ്പെടുമായിരുന്നു.

ഇതുകൊണ്ടൊന്നും പ്രശ്നങ്ങൾ ഒഴിഞ്ഞില്ല. ബ്രിട്ടീഷ് ട്രഷറിയിൽ നിന്നും പാകിസ്ഥാൻ രാഷ്ട്രത്തിനായി അനുവദിച്ച 55 കോടി രൂപ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ തടഞ്ഞു വച്ചിരുന്നു. ഇത് വിട്ടു നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് 1948 ജനുവരി 13 മുതൽ 20 വരെയുള്ള 6 ദിവസം മഹാത്മാഗാന്ധി നിരാഹാര സത്യഗ്രഹം നടത്തി.

യുദ്ധത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയിലും മറ്റു നൂറുകണക്കിന് പ്രശനങ്ങൾക്കിടയിലും നിൽക്കുന്ന രാജ്യത്തിൻ്റെ അവസ്ഥയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത ഈ തീരുമാനമെടുപ്പിയ്ക്കാൻ മഹാത്മാഗാന്ധി ഒരുമ്പെട്ടത് ദേശസ്നേഹികൾക്കാർക്കും സഹിയ്ക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.

ഇന്ത്യ പണം നൽകിയാൽ ആ പണമുപയോഗിച്ച് ആയുധങ്ങൾ വാങ്ങി ഇന്ത്യക്കെതിരെ തന്നെ പാകിസ്ഥാൻ പ്രയോഗിയ്ക്കും എന്ന സാമാന്യബുദ്ധി അപ്പോഴും മനസിലാകാതിരുന്ന മഹാത്‌മാവിന് ഈ അവസരത്തിലും ഒരു നല്ല നമസ്കാരമർപ്പിയ്ക്കുന്നു. ഇപ്പോഴും ഇസ്ലാമിക അനുകൂലമായി പെരുമാറുന്ന ഗാന്ധിജിയെ ഇല്ലാതാക്കാൻ ഹിന്ദുയുവാക്കൾ തീരുമാനിച്ചു. ഗാന്ധിജി ഉയിരോടെയിരുന്നാൽ വീണ്ടും രാജ്യം അധഃപതിയ്ക്കും എന്ന് അവർ ഉറപ്പിച്ചു. ആ ചിന്തകൾക്ക് അതിൻ്റെതായ മെറിറ്റുണ്ടായിരുന്നു.

അങ്ങനെ 1948 ജനുവരി 20ന് ബിർളാ ഹൌസിൽ മദൻലാൽ പഹ്വ എന്ന ഹിന്ദു യുവാവിൻ്റെ നേതൃത്വത്തിൽ മഹാത്മജിയുടെ നേർക്ക് ബോംബെറിയാനുള്ള ശ്രമം നടന്നു. പക്ഷെ ബോംബിന് ഗുണ നിലവാരം ഇല്ലാതിരുന്നതിനാലും വെപ്രാളത്തിൽ എറിയാൻ സാധിയ്ക്കാതിരുന്നതിനാലും ചെറിയൊരു ശബ്ദം ഉണ്ടാക്കുവാൻ മാത്രമേ സാധിച്ചുള്ളു.

തുടരും ....

NEWS
Advertisment