Advertisment

"എനിക്കറിയാം നിങ്ങൾക്ക് എന്നോട് വെറുപ്പാണെന്ന്.കാരണം ഞാൻ നിങ്ങളുടെ പ്രതീക്ഷയ്‌ ക്കൊത്തുയർന്നില്ല. അതിൽ ഏറ്റവും കൂടുതൽ ദുഖിതനും ഞാൻ മാത്രമാണ് " ട്വിറ്ററിൽക്കൂടി പാക്ക് ജനതയോട് മാപ്പ് പറഞ്ഞ് ഹസ്സൻ അലി

New Update

publive-image

Advertisment

" എനിക്കറിയാം നിങ്ങൾക്ക് എന്നോട് വെറുപ്പാണെന്ന്.കാരണം ഞാൻ നിങ്ങളുടെ പ്രതീക്ഷയ്‌ ക്കൊത്തുയർന്നില്ല. അതിൽ ഏറ്റവും കൂടുതൽ ദുഖിതനും ഞാൻ മാത്രമാണ് "

" എന്നോടുള്ള നിങ്ങളുടെ പ്രതീക്ഷയിൽ ദയവായി നിരാശരാകരുത്. ഞാൻ എൻ്റെ രാജ്യത്തിന് എല്ലാനി ലയിലും സേവനം നൽകാൻ തല്പരനാണ്.ഞാൻ ഇപ്പോൾ വളരെ കഠിനമായ പ്രയത്നത്തിലാണ്.കൂടുതൽ ശക്തനായി ഞാൻ നിങ്ങൾക്കു മുന്നിലെത്തും. നിങ്ങളുടെ പ്രോത്സാഹനത്തിനും പ്രാർത്ഥനകൾക്കും നന്ദി. എനിക്കിതാണിപ്പോൾ ഏറ്റവും ആവശ്യമായത്..... ഹസ്സൻ അലി @ RealHa55an."

publive-image

ആസ്‌ത്രേലിയയുമായുള്ള സെമിഫൈനൽ മത്സരത്തിൽ മാത്യു വേഡിന്റെ നിർണ്ണായകമായ ക്യാച്ച് ഡ്രോപ്പ് ചെയ്ത് പാക്ക് ജനതയുടെ രോഷത്തിനു പാത്രമായ ക്രിക്കറ്റർ ഹസൻ അലി ട്വിറ്ററിൽക്കൂടി പാക്ക് ജനതയോട് മാപ്പു ചോദിച്ചിരിക്കുന്നു.

ആ ക്യാച്ച് വിട്ടശേഷം തുടർച്ചയായ 3 സിക്‌സറുകൾ പായിച്ച് മാത്യു വേഡ് ആസ്‌ത്രേലിയയെ വിജയസോ പാനത്തിലെത്തിക്കുകയായിരുന്നു. ഹസൻ അലിയോടുള്ള ജനരോഷം ഇന്ത്യ - പാക്ക് വിരോധമായി മാറപ്പെടുകയും അദ്ദേഹത്തിൻ്റെ ഇന്ത്യക്കാരി യായ ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തുമെന്ന് വരെ ഭീഷണിയുണ്ടാകുകയും ചെയ്തു/

 

Advertisment