Advertisment

മലയാളികൾ ദേശസ്നേഹമില്ലാത്തവരോ ?- പ്രതികരണം

New Update

publive-image

Advertisment

കേന്ദ്ര ഭരണത്തിന്റെ രാഷ്ട്രീയത്തിനനുസരിച്ച് ദേശസ്നേഹത്തിന്റെ അളവുകോൽ മാറ്റുന്നവരാണ് മലയാളികൾ. ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന കോപ്റ്റർ നീലഗിരിക്കുന്നുകളിൽ തകർന്നു വീണപ്പോൾ കേരളത്തിലെ ഭരണാധികാരികളിൽ ഒരാൾ പോലും തിരിഞ്ഞ് നോക്കിയില്ല.

സാങ്കേതികമായി തമിഴ് നാട്ടിലാണെങ്കിലും കേരളത്തോട് വളരെ ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് ഇത്.

ധീര ജവാന്മാരുടെ വേർപാടിൽ ഒരു രാഷ്ട്രം മുഴുവൻ തേങ്ങിക്കരയുമ്പോൾ മലയാളികൾ അപകടത്തിൽ മരിച്ചവരെ അപഹസിക്കുന്നു. കേരളം ഇന്ത്യയിലല്ലേ? അതോ കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്നതു കൊണ്ടാണോ ? എല്ലാ ലോക രാഷ്ട്രങ്ങളും അനുശോചനം അറിയിക്കുകയും സംസ്ക്കാര ചടങ്ങിൽ പ്രതിനിധികളെ അയക്കുകയും ചെയ്തു.

വായ തുറന്നാൽ ഫെഡറലിസം പറയുകയും കേന്ദ്രത്തിനെ പഴിപറയുകയും ചെയ്യുന്ന പിണറായി വിജയൻ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ലേ? ജവാന്മാരേയും രാഷ്ട്രീയ കണ്ണുകളോടെയാണോ കേരളം കാണുന്നത് ? ഇത്രയും സംസ്ക്കാര ശൂന്യമായ നിലപാട് എടുക്കാൻ എങ്ങിനെ ഇവർക്ക് സാധിക്കുന്നു?

കേരളത്തിൽ പ്രളയം ഉണ്ടായ സമയത്ത് ആവശ്യത്തിന് ആർമിയെ തരാനും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാനും ജനറൽ റാവത്ത് വളരെയധികം താൽപര്യം കാണിച്ചിരുന്നു. തിരിഞ്ഞ് നോക്കിയില്ല എന്നത് പോകട്ടെ ചില നീചരായ മലയാളികൾ ഈ മരണം ആഘോഷിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആഹ്ളാദം പ്രകടിപ്പിച്ചത്. തീരെ വിവരമില്ലാത്തവരൊന്നുമല്ല ഇവർ. സുപ്രീം കോടതിയിലെ കേരളത്തിന്റെ വക്കീലന്മാർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇവരൊന്നും ദേശസ്നേഹികൾ അല്ല. ഇവരെക്കുറിച്ചോർത്ത് പരിതപിക്കാനേ പറ്റൂ

Advertisment