Advertisment

കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനം; അസാധാരണമായി ഉയർന്ന തിരമാലകൾ പെറുവിയൻ പസഫിക് തീരത്ത് ഒരു കപ്പലിലെ എണ്ണ ചോർച്ചയ്ക്ക് കാരണമായി - ഫോട്ടൊസ്റ്റോറി 

New Update

publive-image

Advertisment

ടോംഗയിലെ (Tonga ) കടലിനടിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതുമൂലം കടലിൽ അസാധാരണമായി ഉയർന്ന തിരമാലകൾ പെറുവിയൻ പസഫിക് തീരത്ത് ഒരു കപ്പലിലെ എണ്ണ ചോർച്ചയ്ക്ക് കാരണമായി.

publive-image

publive-image

പെറുവിയൻ സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ പത്രക്കുറിപ്പിൽ, ഞായറാഴ്ച ഒരു കപ്പൽ ലാ പാമ്പില്ല റിഫൈനറിയിൽ എണ്ണ ഇറക്കുമതി ചെയ്യവേ, അഗ്നിപർവത പൊട്ടിത്തെറിമൂലം കടലിൽ ആഞ്ഞടിച്ച തിരമാലകളുടെ ശക്തമായ തള്ളലിൽ കപ്പലിൽ നിന്ന് വ്യാപകമായി എണ്ണ ചോർച്ച സംഭവിക്കുകയായിരുന്നു.

publive-image

publive-image

ശനിയാഴ്‌ചത്തെ സ്‌ഫോടനം പസഫിക് സമുദ്രത്തിൽ തുടരെ ആഞ്ഞടിക്കുന്ന തിരമാലകൾക്ക് കാരണമായി. പെറുവിൽ, രണ്ട് പേർ മരിക്കുകയും യുഎസ് സംസ്ഥാനമായ കാലിഫോർണിയയിൽ വരെ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

publive-image

publive-image

പെറുവിന്റെ തീരത്ത്, കടൽത്തീരത്ത് ഏകദേശം 3 കിലോമീറ്റർ (1.9 മൈൽ) ദൂരത്തിൽ പരന്ന ക്രൂഡ് ഓയിൽ, മൂന്ന് തീരദേശ ജില്ലകളിലെ ബീച്ചുകളെ ബാധിക്കുകയും സമുദ്ര മലിനീകരണത്തിന് കാരണമാ വുകയും നിരവധി പക്ഷികളും സമുദ്രജീവികളും കൊല്ലപ്പെടുന്നതിന് ഇടയാക്കുകയും ചെയ്തു.

publive-image

Advertisment