/sathyam/media/post_attachments/thDF2LWTihWO0Np6TxBZ.jpg)
ഗ്രാമങ്ങളിൽ കഴിയുന്ന നിവാസികൾക്കു രാത്രിയിൽ അസുഖം വന്നാൽ തെണ്ടി പോകും... സർക്കാർ ആശുപത്രിയിൽ വലിയ വലിയ കെട്ടിടങ്ങൾ കെട്ടി ആരോഗ്യമേഖല പരിപോഷിപ്പിക്കുന്നുണ്ട്. എന്നാൽ രാത്രി സമയങ്ങളിൽ അസുഖം വന്നാൽ പ്രൈവറ്റ് ആശുപത്രിയിൽ മാത്രമേ ഡോക്ടർ മാരുടെ സേവനം കിട്ടു.
ആശുപത്രിയിൽ എത്തുന്ന 90 ശതമാനം രോഗികളെയും ഒരു കാരണവും പറയാതെ അവിടെ അഡ്മിറ്റ് ചെയ്യും, നിർബന്ധമായി 3 ദിവസം കിടത്തും, പറ്റുന്നത്ര ടെസ്റ്റ്‌ന് എഴുതി തരും. ബില്ല് വരുമ്പോൾ 17000ത്തിൽ കുറയാതെ ബിൽ കിട്ടും. എന്നാലും അസുഖം ഭേദമാകുമെന്ന് യാതൊരു ഉറപ്പും ഇല്ല.
ജില്ലാ ആശുപത്രിയിൽ കൊണ്ടുപോവാൻ വണ്ടി കാശിനുപോലും കഴിവില്ലാത്തത് കൊണ്ടാണ് പാവപെട്ടവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ അഭയം തേടുന്നത്. എന്നാൽ അവിടെ നടക്കുന്നുന്നത് ചൂഷണമാണെന്ന് നമുക്കെത്ര പേർക് അറിയാം.
അവിടെ നടക്കുന്ന മുതലെടുപ്പിനെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികളോ ഗവണ്മെന്‍റോ മുന്നോട്ടു വരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ഈ കൊള്ള കാരണം പാവപെട്ട ജനങ്ങൾ പട്ടിണിയിലും കടക്കണിയിലാണ് വീഴുന്നത്... ശെരിക്കും വെട്ടിലാവുന്നത് വൃദ്ധരെയും കൊണ്ട് രാത്രിസമയങ്ങളിൽ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴാണ്.
രോഗി മരണപെട്ടാൽ അത് ബന്ധുകളെ പോലും അറിയിക്കാതെ ഒബ്സർവേഷൻ പേരും പറഞ്ഞു ലക്ഷങ്ങൾ ആണ് തട്ടുന്നത്. ഇതിന് ഒരറുതി വേണമെങ്കിൽ ഗവണ്മെന്റ് ആശുപത്രികളിൽ രാത്രി സമയങ്ങളിൽ ഡോക്ടർമാർ വേണം. ഡോക്ടർമാരുടെ ജോലി സമയം പുനപ്രമീകരിച്ച് പകല്‍ ഉള്ളവരില്‍ ഒരാളെ രാത്രിയിലേക്കും വിനിയോഗിച്ചാല്‍ പാവപെട്ട ജനങ്ങൾക്കു ഒരാനുഗ്രഹമാകും.