വിട പറയുന്ന റമദാൻ... പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാനിൽ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ചൂടുകാറ്റിനെ പ്രതിരോധിക്കാനുള്ള  സമഭാവനയുടെയും ഒരുമയുടെയും കരുത്ത് നേടാൻ എല്ലാവർക്കും സാധിക്കട്ടെ... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച ദിനരാത്രങ്ങൾക്കൊടുവിൽ മുസ്ലിം വിശ്വാസികൾ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ന്. പാപ കലുങ്കിതമായ മനസിൽ, കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും നരക മോചനത്തിൻ്റെയും പ്രാർത്ഥനകൾ കൊണ്ട് നിറച്ച മാസമായാണ് റമദാനി നോട് വിടചൊല്ലാനിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിംകൾ കഴിഞ്ഞു പോയ രാത്രികളിൽ ലൈലത്തുൽ ഖദ്ർ എന്ന ആയിരമാസത്തേക്കാൾ ശ്രേഷ്ഠമായ പുണ്യത്തെ ദൈവ സമ്മാനമായി ലഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അടുത്ത റമദാനിൽ എത്ര പേർ നമുക്കൊപ്പമുണ്ടാകുമെന്ന് പറയാനാവാത്ത അവസ്ഥയിൽ, ശേഷിക്കുന്ന റമദാനിൻ്റെ രാപ്പകൽ പരമാവധി പ്രയോജനപ്പെടുത്താനാണ് വിശ്വാസികൾ മത്സരിക്കുന്നത്.

കഴിഞ്ഞു പോയ രണ്ട് റമദാനുകൾ കോവിഡിനെ തുടർന്ന് പള്ളികളിൽ നിന്നും അകറ്റിയെങ്കിൽ ഇത്തവണ അത്തരം ദുരനുഭവം ഇല്ല എന്നത് തന്നെ സൗഭാഗ്യമാണ്. ചുട്ടുപൊള്ളുന്ന ചൂടിലും പകൽ അന്നപാനീയങ്ങളുപേക്ഷിച്ച് രാതിയിൽ അന്നപാനീയങ്ങളോട് മിതത്വം പാലിച്ച് ഖുർആൻ പാരായണവും ദാനധർമ്മങ്ങളും ആരാധന കർമ്മങ്ങളുമായി ശാന്തതയോടെയാണ് ഇത്തവണ റമദാനിനെ സ്വീകരിച്ചത്. ഇനി ചെറിയ പെരുന്നാൾ എന്ന സന്തോഷത്തിലേക്ക് ശവ്വാലമ്പിളി പിറവിയെ സ്വാഗതമോതാൻ ദിവസങ്ങൾ മാത്രം.

പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാനിൽ, വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ചൂടുകാറ്റിനെ പ്രതിരോധിക്കാനുള്ള  സമഭാവനയുടെയും ഒരുമയുടെയും കരുത്ത് നേടാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment