എല്ലാ തത്വങ്ങളും കാംക്ഷിക്കുന്നത് പരമമായ മോക്ഷം - അഘോരി (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മഞ്ഞ വസ്ത്രധാരികളായി കമണ്ഡലുവും ത്രിശൂലവും കയ്യിലേന്തി സിന്ദൂരഭസ്മാദികൾ വാരിപൂശി ജടാലംകൃതകേശഭാരത്തോടെ ഉറച്ച- കാൽവയ്പുകളോടെ നടന്നുനീങ്ങുന്ന
തേജസ്വികളായ അഘോരിസന്യാസിമാർ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.

തലമുറകളെ സൃഷ്ടിക്കൽ അഘോരീ സമ്പ്രദായത്തിൽ നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങൾ സംഘത്തിൽ ചേരുകയാണവരുടെരീതി. അക്കൂട്ടത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവരും, ഉന്നത-
ഔദ്യോഗിക പദവികൾ അലങ്കരിച്ചിരുന്നവരും, ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു.

മനുഷ്യജീവിതത്തിന്റെ നൈമിഷികത മനസ്സിലാക്കി വിരക്തിയാൽ സർവ്വസമ്പദ്സുഖങ്ങളും ത്യജിച്ച് അഘോരീ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ. കൈകളിൽ തലയോട്ടികൾ പിടിച്ച് രക്‌തം ഒലിപ്പിച്ച് അലറിവിളിക്കുന്ന നമ്മൾ ദൃശ്യമാധ്യമങ്ങളിൽ കാണുന്ന ഭീഭത്സരൂപീകൾ അഘോരികളല്ല.

മനുഷ്യശരീരത്തിന്റെ അസാമാന്യശക്തികൾ മനസ്സിലാക്കി, പ്രജ്ഞാമണ്ഡലത്തെ വരുത്തിയിലാക്കി, അതീന്ദ്രിയജ്ഞാനം നേടിയെടുത്ത് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന യോഗികൾ ആണ് യഥാർത്ഥ അഘോരിസന്യാസിമാർ.

ഹിമാലയൻ മേഖലകളിലും, വടക്കേഇന്ത്യൻ ഉൾക്കാടുകളിലുമാണ് പൊതുവെ ഇവരുടെ വാസം.
തീർത്തും നിരുപദ്രവകാരികളായി അവരുടേതായ ലോകത്തിൽ ആനന്ദം കണ്ടെത്തി മോക്ഷപ്രാപ്തിക്കുവേണ്ടി യത്നിക്കുന്നു.

ശിവചൈതന്യം ഉൾക്കൊള്ളുന്നവരാണ് അഘോരികൾ. പലഭാവത്തിലുള്ള സന്യാസീസമ്പ്രദായങ്ങൾ പണ്ടുകാലം മുതൽക്കേ നിലവിലുണ്ട്. എല്ലാതത്വങ്ങളും കാംക്ഷിക്കുന്നത് പരമമായ മോക്ഷമാണ്.

മനുഷ്യർ അവരവരിൽ നിക്ഷിപ്തമായ സൽകർമ്മങ്ങൾ നിറവേറ്റൽ സന്യാസനിഷ്ഠപോലെ പവിത്രമാണ്. അവരവരുടെ കർമമാണല്ലോ ദൈവവും. ആത്മീയതയും, ഭൗതീകതയും, ആധുനികശാസ്ത്രവും വിരൽചൂണ്ടുന്നത് ഒന്നിലേക്കുതന്നെ നിത്യശൂന്യതയിലേക്ക്...

Advertisment