/sathyam/media/post_attachments/cElAkdImAyOJkdgoEkpv.jpg)
ജൂൺ മാസം 15-ാം തീയതിയുടെ ശംഖ് രാശി മിഥുനമാകയാൽ താഴെ പറയുന്ന കാര്യങ്ങളിൽ ഒരു നിയന്ത്രണം വിശ്വാസികൾക്ക് ആവശ്യമായി വരുന്നതാണ്. ബുദ്ധിപരമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വളരെ ഫലം ചെയ്യുന്ന ദിവസമാണ് ഇന്ന്.
പുതിയ വിദ്യകൾ പഠിക്കുന്നവർക്കും, പരീക്ഷ എഴുതുന്നവർക്കും വിജയ സാധ്യതയുള്ള ദിവസമാണ്. പുസ്തക രചന, മറ്റ് ലേഖനങ്ങൾ എഴുതുക, നോവൽ എഴുതുക തുടങ്ങി ഏത് എഴുത്ത് കാര്യങ്ങളും ഈ ദിവസം തുടങ്ങാവുന്നതാണ്.
സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ ഉത്തമമായ ദിവസമാണ് ഇന്ന്. ഭാര്യ ഭർത്താക്കൻമാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ഉദാ: അഭിപ്രായ വിത്യാസം, പൊരുത്തക്കുറവ് തുടങ്ങി ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയുള്ളതിനാൽ ഈ ദിവസം വളരെ ശ്രദ്ധിച്ച് മുൻപോട്ട് പോകേണ്ടതാണ്.
ഏതെങ്കിലും രോഗശാന്തിക്കായി ഔഷധങ്ങൾ സേവിക്കുന്നവർക്ക് ഇന്ന് രോഗശാന്തി പെട്ടെന്ന് ലഭിക്കുന്നതാണ്. ആലോചനയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഇന്നത്തെ ദിവസം ലാഭകരമായിത്തീരുന്നതാണ്.
കൂട്ടുകച്ചവടം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാവർക്കും ആലോചനാശക്തിയും, ആപത്തുകളെ കഴിവതും ഒഴിവാക്കി മുമ്പോട്ട് കുതിക്കാൻ ധൈര്യവും വന്നുചേരുന്ന ദിവസമാണ്.
അവനവന്റെ വിശ്വാസ പ്രാകാരമുള്ള ജപ ധ്യാനങ്ങൾ കഴിവതും ഉദയത്തിനുള്ളിൽ തീർക്കുന്നത് ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ സഹായകരമാണ്.
6, 15, 24 തീയതികളിൽ ജനിച്ചവർക്ക് ഈ ദിവസം വളരെ ഗുണം നൽകുന്നതാണ്.
ഇന്ന് ഇളം പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണഫലങ്ങൾ കൂടുതൽ ലഭിക്കാൻ സഹായകരമാണ്. അതിന് കഴിയാത്തവർ ഈ നിറം വരുന്ന പേനയോ, തൂവാലയോ കൈയ്യിൽ കരുതുക.
ബുദ്ധിപരമായ ജോലികൾ ചെയ്യുന്നവർ ഈ ദിവസം പ്രത്യേകം ജപ ധ്യാനങ്ങൾ ചെയ്ത് ഈശ്വരശക്തി കൂടുതൽ ആർജിക്കുന്നത് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉന്മേഷ പൂരിതമാക്കാൻ സഹായിക്കുന്നതാണ്.
കലാപരമായ വിദ്യകൾ, സുഗ്ധങ്ങൾ വിൽക്കുന്നവർ, മറ്റ് സാസ്കാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഈ ദിവസം വളരെ അനുഗ്രഹ പ്രദമാണ്.
സഹായങ്ങൾക്ക് -
ഷൈൻ ജി വാരണം
6238794709.