/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ജൂൺ 20 തിങ്കളാഴ്ചത്തെ ശംഖ് രാശി പ്രകാരം ഓരോ വ്യക്തികൾക്കും മനസ്സിന് സന്തോഷവും, സമാധാനവും, ജീവിതത്തിൽ ഐശ്വര്യത്തിന്റെ കടന്നുവരവും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയവും നല്കുന്ന നല്ല ഒരു ദിവസമായാണ് ഈ ദിവസത്തെ കാണുവാൻ കഴിയുന്നത്.
മന: സന്തോഷം ദിവസം മുഴുവൻ നിലനിർത്തുന്നതിനായി തിങ്കളാഴ്ച രാവിലെ 5 - മുതൽ 6 -20 വരെയുള്ള സമയത്തിനുള്ളിൽ വിശ്വാസികൾ ദേഹശുദ്ധി വരുത്തി ഇഷ്ട ദൈവത്തിന്റെ മുൻപിൽ മെഴുകുതിരി / നെയ് വിളക്ക് കത്തിച്ച് അവനവന്റെ വിശ്വാസപ്രകാരമുള്ള പ്രാർത്ഥനയും ധ്യാനവും അനുഷ്ഠിക്കുന്നതും ഈ പ്രാർത്ഥന മനസ്സിൽ 21 പ്രാവശ്യം ഉരുവിടുന്നതും ജീവിതത്തിന്റെ എല്ലാ മേഖകളിലും വിജയം വരിക്കുവാൻ ഏവർക്കും ഉപകാരപ്രദമായിരിക്കും.
"ഇന്ന് ഞാൻ യാത്ര ചെയ്യുന്നിടത്തൊക്കെയും ദൈവ സ്നേഹം എനിക്ക് മുൻപേ കടന്നു പോവുകയും എന്റെ പാതകളെ ആനന്ദപൂരിതവും, സന്തോഷകര വുമാക്കിത്തീർക്കുകയും ചെയ്യുന്നു. ദൈവ സ്നേഹം എന്നെ എല്ലാ വഴികളിലും എല്ലാ ആപത്തുകളിലും നിന്നും കാത്തു രക്ഷിക്കുന്നു. ഞാൻ ഭാഗ്യവാനാകുന്നു / ഭാഗ്യവതിയാകുന്നു."
ഈ പ്രാർത്ഥന വഴി തിങ്കളാഴ്ച നിങ്ങൾ നേരിടാൻ സാധ്യതയുള്ള എല്ലാ ദോഷകരമായ സാഹചര്യങ്ങളിൽ നിന്നും നിങ്ങൾക്ക് നിങ്ങളുടെ ചുറ്റും ഒരു ദൈവീക കവചം തീർക്കുവാൻ സാധിക്കും.
ജീവിത വിജയത്തിനായി കഴിവുള്ളവർ ഈ തിങ്കളാഴ്ച ദിവസത്തിന്റെ തുടക്കത്തിൽ 11 - രൂപ മുതൽ 101 രൂപ വരെ അന്നദാനം/വസ്ത്രദാനം/പുസ്തകദാനം മുതലായവയ്ക്കായി മാറ്റിവെയ്ക്കുന്നത് ഗംഭീരമായ വിജയം ഏർപ്പെടുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ഏവർക്കും നേടിത്തരുന്നതാണ്.
ഈ തിങ്കളാഴ്ച പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രാർത്ഥന കുറച്ചാൽ ദൈവാധീനം കുറയുകയും അതു വഴി തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുവാനുള്ള കഴിവ് നഷ്ടപ്പെടുകയും സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായ തകരാറുകൾ, മാനസ്സികമായ ചില ബുദ്ധിമുട്ടുകൾ, ജലദോഷം, ആസ്മ, മറ്റ് ശ്വാസനാള പ്രശ്നങ്ങൾ എന്നിവയും പുരുഷന്മാർക്കെങ്കിൽ പൊതുവെ മദ്യപാനത്തിനുള്ള ആസക്തി വർദ്ധിക്കുകയും ചെയ്യുന്നതായി രാശിയിൽ കാണുന്നു.
അതിനാൽ ഏറ്റവും കുറഞ്ഞത് തിങ്കളാഴ്ച രാവിലെ 15-20 മിനിറ്റ് സമയമെങ്കിലും ഈശ്വരധ്യാനം ചെയ്യുകയോ മേൽ പറഞ്ഞ പ്രാർത്ഥന 21 തവണ ജപിക്കുകയോ ചെയ്യേണ്ടത് അനിവാര്യമായി കാണുന്നു.
2, 11, 20, 29, 7, 16, 25 തിയതികളിൽ ജനിച്ചവർക്ക് ഈ ദിവസം വളരെ നല്ലതാകുന്നു. ഈ തിയതികളിൽ ജനിച്ചവർ ഇന്ന് തുടങ്ങി വെയ്ക്കുന്ന സംരംഭങ്ങൾ വിജയിക്കും.
സംശയങ്ങള്‍ക്ക്: ഷൈന്‍ ജി വാരണം 6238794709