കെഎംസിസിയാകുന്ന മീസാൻ കല്ലുകൾ... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബഹ്റൈന്‍: അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നിൽക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്.

ഒരു മുസ്ലിം മരിച്ചാൽ അവന്റെ ഭൗതികശരീരം സധാരണയായി അവന്റെ ബന്ധുക്കൾ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം (മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും. ഇങ്ങിനെ ചെയ്യാൻ ഉറ്റവരോ ഉടയവരോ ഇല്ലാത്തവർക്ക് താങ്ങാകുകയാണ് ബഹ്‌റൈൻ കെഎംസിസി.

ആസ്വാദനങ്ങൾ തകർത്തു കളയുന്ന മരണത്തെ നാം ഓരോരുത്തരും ഓർക്കുക. കുടുംബത്തിൽ നിന്നും അകന്നു പ്രവാസ ജീവിതത്തിലേക്ക് കുടിയെറി ഒരു പാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നതിനിടയിൽ എല്ലാവരെയും പിരിഞ്ഞു കൊണ്ടുള്ള യാത്ര നമുക്കാർക്കും ഉൾകൊള്ളാൻ പറ്റില്ല.

അങ്ങിനെ പിരിയുന്നവർക്ക് അവസാന യാത്രയയപ്പ് നൽകാൻ പോലും ഉറ്റവർക്കു ആകാതെ വരും. അവിടെയാണ് കെഎംസിസിയുടെ പ്രവർത്തകർ എത്തുന്നത്. ഒരു ലാഭവും പ്രതീക്ഷിക്കാതെ അള്ളാഹുവിന്റെ പ്രീതി മാത്രം കാംഷിച്ചു കൊണ്ട് അവർ സേവന സന്നദ്ധരാകുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ആയി ബഹറിനിൽ മരണപ്പെട്ടവരുടെ മയ്യത്തു പരിപാലനത്തിനായി ബഹ്‌റൈൻ കെഎംസിസിയുടെ മയ്യത്തു പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയം ആണ്.

സുബൈർ പേരാമ്പ്ര, സലിം പയ്യോളി, നാസർ പയ്യോളി എന്നിവരുടെ മരണ വാർത്ത അറിഞ്ഞത് മുതൽ ആ മയ്യത്തുകൾ നാട്ടിൽ എത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബഹ്‌റൈൻ കെഎംസിസി യുടെ മയ്യത്തു പരിപാലന കമ്മിറ്റിക്കു സാധിച്ചു.

ഇവിടെയാണ്‌ കെഎംസിസിയുടെ സ്വീകാര്യതയും പ്രസക്തിയും വർധിക്കുന്നത്. ചുരുക്കം ചില ആളുകൾ മാത്രമേ ഈ ഒരു പ്രവർത്തിക്കു പിന്നിൽ ഉള്ളു എങ്കിലും ഓരോ കെഎംസിസി കാരനും ഈ കാര്യങ്ങൾ ഓർത്തു അഭിമാനിക്കാം.

ഇതുപോലെയുള്ള കാര്യങ്ങൾക്കു ഞാൻ പ്രതിനിദാനം ചെയ്യുന്ന എന്റെ സംഘടന ഉണ്ടല്ലോ... നിർഭാഗ്യകരം എന്നുപറയട്ടെ, ഈ മരണപ്പെട്ടവർക്ക് ബഹ്‌റൈൻ കെഎംസിസി നൽകുന്ന അല്‍ അമാന (Al Amana) ഇൻഷുറൻസ് ഇല്ലായിരുന്നു.

പെട്ടെന്നുള്ള വേർപാട് ഒരു കുടുംബത്തെ അനാഥമാക്കപ്പെടുമ്പോൾ അതിന് ചെറിയ രൂപത്തിലെങ്കിലുമുള്ള ഒരു കൈതാങ്ങ്, ഇതൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബഹ്‌റൈൻ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ സ്കീം.

അംഗങ്ങളെ പരമാവധി സഹായിക്കാൻ ഒരു ഫണ്ടും പദ്ധതിയും വേണമെന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ് ബഹ്റൈൻ കെഎംസിസി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നല്കിയത്. അംഗങ്ങളിൽ നിന്നു തന്നെ ശേഖരിക്കുന്ന സംഖ്യകൾ മാത്രമാണ് ഇതിന്റെ മൂലധനം. മറ്റേതെങ്കിലും രീതിയിൽ കളക്ഷനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ സഹായമോ ഫണ്ട് സ്വരൂപിക്കാൻ അവലംബമാക്കാതെ സഹപ്രവർത്തകനെ സഹായിക്കുക എന്ന ഏക ഉദ്ദേശത്തോടെ കമ്മിറ്റിയുടെ വ്യവസ്ഥകൾക്കും നിയമങ്ങൾക്കും വിധേയമായി അംഗങ്ങൾ വർഷാന്തം നിശ്ചിത സംഖ്യ അമാനഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്.

അത് പോലെ തന്നെ ലിഖിതമായ നിയമാവലിയുടെ പിൻബലത്തിൽ മാത്രമാണ് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നല്കി വരുന്നതും. നിശ്ചിത കാലാവധി കഴിഞ്ഞവർ നിർബന്ധമായും നിശ്ചയിക്കപ്പെട്ട വാർഷിക സംഖ്യ അടച്ചു കാലാവധി പുതുക്കിയാൽ മാത്രമെ ആനുകൂല്യങ്ങൾക്ക് അർഹരാവുകയുള്ളൂ എന്ന കാര്യം അടിവരയിടുകയാണ്.

ആസ്വാദനങ്ങൾ തകർത്തു കളയുന്ന മരണത്തെ നിങ്ങൾ ധാരാളമായി ഓർത്തുകൊള്ളുക.

-ഷഹീർ മഹമൂദ്
(കെഎംസിസി ബഹ്‌റൈൻ കൊയിലാണ്ടി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി)

Advertisment