അനുയോജ്യമായ രത്നങ്ങള്‍ക്ക് മനുഷ്യനില്‍ അദൃശ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ശാസ്ത്രം. രത്നധാരണം എങ്ങനെ ? എന്തിനൊക്കെ ?

author-image
nidheesh kumar
New Update

publive-image

Advertisment

അതിപുരാതന കാലം മുതൽക്കെ അനുയോജ്യമായ രത്നങ്ങൾക്ക് അദൃശ്യമായ സ്വാധീനം തന്നിൽ ചെലുത്തുവാൻ സാധിക്കുമെന്ന് സ്വന്തം അനുഭവങ്ങളിൽ നിന്നും നമ്മുടെ പൂർവ്വികർ മനസ്സിലാക്കിയിരുന്നു.

മാത്രമല്ല ഏതൊരു മതത്തിന്റെ ചരിത്രം പരിശോധിച്ചാലും അവയിലെല്ലാം വിവിധ രത്നങ്ങളുടെ ശക്തിയെപ്പറ്റി നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. മനുഷ്യനിൽ ഇന്ന് ഏറ്റവും ആകാംഷ ഉളവാക്കുന്ന ഒരു വിഷയമാണ് രത്നങ്ങളും അവ തങ്ങളിൽ ചെലുത്തുന്ന സ്വാധീനവും.

publive-image

 

രത്ന ധാരണത്തെക്കുറിച്ചുള്ള വിശ്വാസങ്ങളുടേയും ശാസ്ത്രീയതയുടേയും യുക്തിയുടെയും ഒരു സമന്വയമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം.


അനുയോജ്യമായ രത്ന ധാരണം വിധിക്കപ്പെട്ടിട്ടുള്ളത് രത്ന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കർമ്മസംബന്ധമായുള്ള (തൊഴിൽ ജോലി) പ്രശ്നങ്ങൾക്കായിട്ടുള്ള പ്രതിവിധിയായിട്ടാണ്.


ഈ തൊഴിൽപരമായ പ്രശ്നങ്ങളെ രണ്ടായി തിരിക്കാം.

1 - സ്വന്തം പ്രവൃത്തികളിൽ നിന്ന് ഉളവാകുന്നത്.

2 - ബാഹ്യ ശക്തികളുടെ പ്രേരണയിൽ നിന്നും ഉൾക്കൊള്ളുന്നത്.

നമ്മുടെ ഓരോ പ്രവൃത്തികളിലും കർമ്മങ്ങളുടെ ഈ പ്രതിഫലനം തെളിഞ്ഞു കാണുവാൻ കഴിയും. രത്ന ധാരണമെന്നത് ശാസ്ത്രിയവും ഫലപ്രദവുമായി നമ്മുടെ വിവിധ പ്രശ്നങ്ങൾക്ക് ഉള്ള ഒരു പ്രതിവിധിയാണ്.

ഇന്ന് പൊതുവേ ഉള്ള ഒരു ധാരണ രത്‌നം ധരിക്കുന്നത് ഒരു ഹിന്ദു മത വിശ്വാസമായി കരുതുന്നു എന്നുള്ളതാണ്. എന്നാൽ ഈ വിശ്വാസം തികച്ചും തെറ്റാണ്. കാരണം രോഗങ്ങള്‍ക്കും മരുന്നുകൾക്കും മതമില്ല എന്നതു തന്നെ.

publive-image

 

മനുഷ്യന്റെ എല്ലാ വിധ ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും പ്രധിവിധിയുണ്ട്. ഈ പ്രതിവിധികൾ എല്ലാം പ്രകൃതിയിൽ തന്നെയുണ്ട്. അവ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് പ്രധാനം.

ഉദാ: ദാഹം അനുഭവപ്പെട്ടാൽ വെള്ളം കുടിച്ചാൽ മതി എന്നത് സ്വന്തം അനുഭത്തിൽ നിന്നും ഏവർക്കും മനസ്സിലായിട്ടുള്ളതാണ്. എന്നാൽ ഉൾ ഭയം അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം അല്ലെങ്കിൽ നിർവ്വചിക്കാൻ കഴിയാത്ത പ്രതിബന്ധങ്ങൾക്കും പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പ്രതിവിധി എന്താണ് ?

ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തേണ്ടത് മനുഷൃന്റെ ആവശ്യമായി വന്നു. നിരന്തരമായ ഈ അന്വേഷണമാണ് നമ്മുടെ പൂർവികരെ അനുയോജ്യമായ രത്ന ധാരണത്തിൽ കൊണ്ട് ചെന്ന് എത്തിച്ചത്.

publive-image

ഇവിടം മുതൽ തുടങ്ങി മനുഷ്യനും രത്നങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആരംഭവും. രത്നങ്ങളുടെ നിഗൂഢതയെ പറ്റി കൂടുതൽ മനസ്സിലാക്കുവാന്‍ രത്ന പഠനം എന്ന ശാസ്ത്ര ശാഖയുമുണ്ട്.

ഫലപ്രദമായ രത്ന ധാരണം നിർദ്ദേശിക്കുന്നത് 3 പ്രാഥമിക ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.

1- രത്നം ധരിക്കുന്ന ആളിനെ നേരിട്ടു കാണൽ

2- ആ വ്യക്തിയുടെ തൊഴിൽ / കർമ്മം.

3 - അതിൽ (കർമ്മത്തിൽ) ഉണ്ടാവുന്ന പ്രതിസന്ധികൾ എന്തൊക്കെ എന്ന് മനസ്സിലാക്കൽ.

അതായത് രത്ന നിർദ്ദേശകൻ രത്നം ധരിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയെ നേരിൽ കണ്ടതിന്‌ ശേഷം അയാളുടെ പ്രവർത്തന മേഖലയിലെ അനുകൂലവും, പ്രതികൂലവുമായ പ്രതിഫലനങ്ങൾ പഠിച്ചു പ്രശ്നങ്ങൾ മനസ്സിലാക്കി പ്രതിവിധിയായി അനുകൂലമായ രത്നം നിർദ്ദേശിക്കണം എന്നാണ്.

സംശയങ്ങള്‍ക്ക്:
ക്രിയാ യോഗി ഷൈൻ ജി വാരണം
Gem കൺസൾട്ടന്റ്
6238794709

Advertisment