Advertisment

പെൺകരുത്തിൽ ഇന്ത്യൻ ലോണ്‍ ബോള്‍ ഗെയിം...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതകൾ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ലോൺ ബോൾ (Lawn bowl game) മത്സരം എന്താണ് ?

നമുക്കധികം പരിചിതമല്ലാത്ത ഇന്ത്യയിൽ അത്ര പ്രചാരമില്ലാത്ത ലോണ്‍ ബോള്‍ മത്സരത്തിൽ നമ്മുടെ വനിതകൾ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത് വിലയൊരത്ഭുതമാണ്. മാത്രവുമല്ല കോമൺവെൽത്ത് ഗെയിംസിൽ ലോണ്‍ ബോള്‍ മത്സരത്തിലേക്കുള്ള ഇന്ത്യൻ വനിതകളുടെ ടീമിന് സ്പോൺസേഴ്‌സിനെപ്പോലും കിട്ടിയിരുന്നില്ല.

സ്പോൺസേർസ് ഇല്ലാതിരുന്നതുമൂലം ലോണ്‍ ബോള്‍ ടീം അംഗങ്ങളായ ലാവ്ലി ചൗബേ, നയൻമോനി സൈക്കിയ, രൂപാ റാണി തിർക്കി, പിങ്കി എന്നിവർ സ്വന്തം പണം മുടക്കിയാണ് കോമൺവെൽത്ത് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിൽ പോയതും സ്വർണ്ണം കരസ്ഥമാക്കിയതും.

publive-image

ടീമിലെ ലൗവി ചൗബേ ജാർഖണ്ഡ് സംസ്ഥാന പോലീസിൽ കോൺസ്റ്റബിളാണ്. നയൻമോനി സൈക്കിയ ആസാം പോലീസിൽ കോൺസ്റ്റബിളായി ജോലിചെയ്യുന്നു.രൂപാ റാണി തിർക്കി ജാർഖണ്ഡിലെ സ്പോർട്ട്സ് ഓഫീസറാണ്.പിങ്കി ഡൽഹിയിലെ സ്‌കൂളിൽ സ്പോർട്ട്സ് ടീച്ചറായി ജോലി ചെയ്യുന്നു.

എന്താണ് ഈ ലോണ്‍ ബോള്‍ ഗെയിം ?

ഇത് പുൽത്തകിടിയിലോ ലോണിലോ ആണ് കളിക്കുക. സിംഗിൾസ്, ടീം എന്നീ ഫോർമാറ്റുകളിൽ കളിക്കാവുന്നതാണ്. ടീം 2, 3, 4 പേർ വീതം എന്ന രീതിയിലാണ് പങ്കെടുക്കുക. 4 പേരുള്ള ടീമിന് ഫോഴ്‌സ് എന്നാണ് വിളിക്കുന്നത്. ക്രിക്കറ്റിലെ ബോൾ പോലുള്ള ബോളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തുനിന്നുകൊണ്ട് ബോൾ തറയിലൂടെ റോൾ ചെയ്യുന്നതാണ് ഈ ഗെയിം.

ആദ്യം ടോസ് നടക്കും. ടോസ് ജയിക്കുന്ന ടീമിനാണ് ഒരു പ്രത്യേകതരത്തിലുള്ള ബോൾ റോൾ ചെയ്യാനുള്ള അവസരം ലഭിക്കുക. ഇതിനു ജാക്ക് ബോൾ എന്നാണ് പറയുന്നത്. റോൾ ചെയ്യുന്ന മറ്റുള്ള ബോളുകളേക്കാൾ ചെറുതും നിറവ്യത്യാസവും ഉള്ളതാണ് ജാക്ക് ബോൾ. ഈ ജാക്ക് ബോളിനെ ചുറ്റിപ്പറ്റിയാണ് കളി മുന്നേറുന്നത്.

publive-image

ജാക്ക് ബോളിനെ കേന്ദ്രീകരിച്ചാണ് ഇരു ടീമുകളിലെയും കളിക്കാർ ബോളുകൾ റോൾ ചെയ്യേണ്ടത്.ജാക്ക് ബോളിനോട് ഏറ്റവും സമീപത്തെത്തുന്ന ബോളുകളാണ് വിജയം നിർണ്ണയിക്കുന്നത്.ബോളുകൾ റോൾ ചെയ്യുന്ന ടീമുകൾക്ക് തങ്ങൾ റോൾ ചെയ്യുന്ന ബോളുകൾ വഴി ജാക്ക് ബോളിന്റെ സ്ഥാനം മാറ്റാനും മറു ടീമിന്റെ ബോളുകൾ ദൂരേക്ക് തട്ടിത്തെറിപ്പിക്കാനും കഴിയുന്നതാണ്. അതൊക്കെ ബോളുകൾ റോൾ ചെയ്യുന്നവരുടെ പ്രഗൽഭ്യവും അനുഭവവും അനുസരിച്ചാകും നടക്കുക.

4 കോണുകളിൽ നിന്ന് ഓരോ കളിക്കാർക്കും 2 ബോളുകൾ വീതം റോൾ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. അതായത് ഓരോരുത്തർക്കും 8 ബോൾ വീതം റോൾ ചെയ്യാം. അവസാനം ഏതു ടീമിന്റെ ബോളുകളാണോ ജാക്ക് ബോളിനോട് ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്നത് അതനുസരിച്ചു ലഭിക്കുന്ന പോയിന്റുകൾ വഴിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

കോമൺവെൽത്തിൽ ഇന്ത്യൻ വനിതകൾ 17 -10 എന്ന അന്തരത്തിലാണ് സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ച് ഫൈനൽ മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയത്. ന്യൂസിലൻഡിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈന ലിൽ പ്രവേശിച്ചത്.

ലോണ്‍ ബോള്‍ ഗെയിം ആരംഭം ?

13 -ാം നൂറ്റാണ്ടിൽ ഇംഗ്ളണ്ടിലാണ് ലോണ്‍ ബോള്‍ കളിയുടെ ആരംഭം. ഇതിന്റെ നിയമാവലിയും അതോടൊപ്പം അംഗീകാരവും 18 മത്തെ നൂറ്റാണ്ടിലാണ് ലഭിക്കുന്നത്. ഇന്ന് 40 രാജ്യങ്ങളിൽ ലോണ്‍ ബോള്‍ ഗെയിം പ്രചാരത്തിലുണ്ടെങ്കിലും കോമൺവെൽത്തിൽ മാത്രമാണ് ഇത് മത്സര ഇനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ഇതുവരെ ഇതുൾപ്പെടുത്തിയിട്ടില്ല. ആസന്നഭാവിയിൽ അത് പ്രതീക്ഷിക്കാവുന്ന താണ്.

publive-image

1930 മുതൽ കോമൺവെൽത്ത് ഗെയിംസിൽ ലോണ്‍ ബോള്‍ മത്സരം നടന്നുവരുന്നുണ്ട് എന്ന വിവരം പലർക്കുമറിയില്ല. ഇംഗ്ലണ്ട്,സ്കോട്ട്ലൻഡ് ടീമുകളാണ് ഏറ്റവും കൂടുതൽ സ്വർണ്ണമെഡലുകൾ ഈയിനത്തിൽ നേടിയിട്ടുള്ളത്. ആസ്‌ത്രേലിയയും സൗത്ത് ആഫ്രിക്കയും ലോണ്‍ ബോള്‍ ഗെയിമിലെ മെഡലുകൾ കരസ്ഥമാക്കിയ മികച്ച ടീമുകളാണ്.

2010 മുതലാണ് ഇന്ത്യ ലോണ്‍ ബോള്‍ ഗെയിമുകളിൽ പങ്കെടുക്കുന്നത്. 2010 ലും 14 ലും സെമിഫൈനലിലെത്തിയിരുന്നു. ഇപ്പോൾ ഈ ചുരുങ്ങിയ കാലം കൊണ്ട് സ്വർണ്ണമെഡൽ നേട്ടം കൊയ്ത, അതും സ്വന്തം ചെലവിൽ ഇംഗ്ലണ്ടിൽ പോയി നമ്മുടെ വനിതാ ടീം കൈവരിച്ച അത്യുജ്വല വിജയം തീർച്ചയായും നാടിൻറെ അഭിമാനമാണ്.

Advertisment