വായിച്ചു വളരുക എന്നത് ജീവിതത്തെ ഭംഗിയുള്ളതാക്കുന്നു... എഴുത്തിന്റെ വഴിയേ - ഒ.കെ ശൈലജ (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

എഴുത്ത് ഒരു സർഗാത്മക സാഹിത്യ സാംസ്കാരിക പ്രവർത്തനമാണ്. മികച്ച ജീവിതം കെട്ടിപ്പടുക്കാവുന്നവർ പോലും എഴുത്തിനെ മറ്റെന്തിനേക്കാളും പ്രിയങ്കരമായി കണ്ടവർ ധാരാളം. ജീവിത വറുതിയിൽ ദാരിദ്ര്യത്തിന്റെ പരിമിതിയിലും എഴുത്തും വായനയും കൂടെ കൂട്ടിയവരും ധാരാളം. അവരിൽനിന്ന് സമൂഹനവീകരണത്തിന് ആവശ്യമായ രചനകളും പിറന്നിട്ടുണ്ട്.

ജേണലിസ്റ്റുകളും തിരക്കഥാകൃത്തുക്കളും രചയിതാക്കളും മാത്രമല്ല എഴുത്ത് അവലംബമാക്കിയിട്ടുള്ളത്. മാറിയ ലോകസാഹചര്യത്തില്‍, പ്രതിസന്ധികൾ പലതുണ്ടായിട്ടും എഴുത്തും വായനയും സാംസ്കാരിക പ്രവർത്തനവും ജീവവായുപോലെ പ്രധാനമായി കണ്ടവരിൽ ഒരു സഹൃദയയായ എഴുത്തുകാരിയുണ്ട്. അവരെ നമുക്ക് സ്നേഹപൂർവ്വം ഒ.കെ ശൈലജ എന്ന് വിളിക്കാം.

കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ കൃഷ്ണന്റേയും ദേവൂട്ടിയുടേയും മൂത്ത മകളായി ജനിച്ചു. അഴിയൂർ ഈസ്റ്റ് യു.പി.സ്ക്കൂളിലെയും അഴിയൂർ ഹയർ സെക്കങ്ങറി സ്ക്കൂളിലെയും മടപ്പള്ളി ഗവണ്മെന്റ് കോളേജിലെയും വിദ്യാഭ്യാസത്തിനു ശേഷം മൂവാറ്റുപുഴ ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അധ്യാപന പരിചയവും നേടി.

കോഴിക്കോട് ജില്ലയിലെ കല്ലാച്ചി വിഷ്ണുമംഗലം എന്ന സ്ഥലത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം സ്ഥിര താമസമായ ഒ.കെ ശൈലജ വിഷ്ണുമംഗലം എൽ.പി. സ്ക്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ഇരുപത്തിയേഴ് വർഷത്തെ സേവനത്തിനു ശേഷം അനാരോഗ്യം കാരണം സേവന കാലം പൂർത്തിയാക്കാതെ സ്വമേധയാ സർവ്വീസിൽ നിന്നും വിരമിക്കുകയായിരുന്നു.

ഇപ്പോൾ കുഞ്ഞ് എഴുത്തുകളുമായി സാഹിത്യ കൂട്ടായ്മകളിൽ സൗഹൃദങ്ങളോടൊപ്പം യാത്രയിലാണ്. രചനകൾ: നിറച്ചാർത്തുകൾ (കവിതാസമാഹാരം), നവനീതം (ചെറുകഥാ സമാഹാരം), വാടാമലരുകൾ (കവിതാസമാഹാരം), എന്നിവയാണ് ഒ.കെ ശൈലജയുടെ പ്രസിദ്ധീകരിച്ച കൃതികൾ. കഥാമിത്രം കഥാ സമാഹാരം, കഥാമിത്രം കവിതാ സമാഹാരം, 14 കുട്ടിക്കവിതകൾ, ദേഹി, കനൽപക്ഷികളുടെ പാട്ട്, ദേശ ശബ്ദം പബ്ലിക്കേഷൻസിന്റെ "കൂട്ടായ്മക്കവിതകൾ', കൈപ്പട മാഗസിൻ പ്രസിദ്ധീകരിച്ച 111 പെൺ കവിതകൾ എന്നീ കൃതികളിൽ രചനകൾ വന്നിട്ടുണ്ട്.

ദേശ ശബ്ദം മാസിക.മാതൃ ധ്വനി കേരള സർക്കാരിന്റെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന" തളിര്" മാസിക എന്നിവയിലും രചനകൾ വന്നിട്ടുണ്ട്.ധാരാളം ഡിജിറ്റൽ മാഗസിനുകളിലും സാഹിത്യകൂട്ടായ്മകളിലും സജീവമാണ്. കൊച്ചിൻ സാഹിത്യ അക്കാദമി സംഘടനയിലെ അംഗമാണ്.

അമേരിക്കൻ ഓൺലൈൻ പത്രമായ 'മലയാളി മനസ്സി'ൽ മികച്ച രചനക്കുള്ള പ്രോത്സാഹന സമ്മാനത്തിനർഹയായിട്ടുണ്ട്. ന്യൂസ് കേരള പത്രത്തിലും ഓൺലൈൻ മാഗസിൻ ആയ ഇവായനയിലും രചനകൾ അച്ചടി മഷി പുരണ്ടിട്ടുണ്ട്.മഞ്ജരി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച മാജിക് വേർഡ്സ് എന്ന കവിതാ സമാഹാരം കേരള ബുക്ക്സ് ഓഫ് റെക്കോർഡ് നേടിയതിൽ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

കൊച്ചിൻ സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ മാസിക കഥാജാലകം, സർഗ്ഗഹൃദയം മഴ മാസിക, സോഷ്യൽ മീഡിയയിലെ നിരവധി സാഹിത്യ ഗ്രൂപ്പുകളിൽ നിന്നും പലതവണ മികച്ച രചനക്കുള്ള ആദരവ്. പെയ്തൊഴിയാതെ എന്ന ഗ്രൂപ്പിൽ ഓണപ്പാട്ടിന്റെ സംഗീത ആൽബം, കേരള ഭൂഷണം, കാവ്യലയം കഥാ സമാഹാരത്തിൽ രചനകൾ വന്നു. റേഡിയോ രംഗിന്റെ കാവ്യ സല്ലാപത്തിൽ പങ്കെടുത്തു.

എഴുത്തിന്റെ വഴിയിൽ ഒരു പാട് മിത്രങ്ങളും സാഹിത്യവേദികളും പ്രചോദനമേകിയിട്ടുള്ളതായി അവർ പറയുന്നു. വളർന്നു വരുന്ന നമ്മുടെ മക്കളുടെ ധൈഷണിക വികാസത്തിലെ സുപ്രധാനമായ മുന്നേറ്റം എഴുത്തും വായനയും തന്നെയാണ്.

വിജ്ഞാനം പകർത്തിവെക്കാനും അത് ഭാവിതലമുറക്ക് പ്രയോജനപ്രദമാക്കാനും എഴുത്തിലൂടെ സാധിക്കുന്നു. എഴുത്തിന്റെയും വായനയുടെയും ഇന്നത്തെ വികാസത്തിലേക്കുള്ള വഴിയിൽ, പല വളർച്ചകളും ഉണ്ടാകണമെന്നാണ് ഒ.കെ. ശൈലജയുടെ അഭിപ്രായം.

Advertisment