Advertisment

കേരളത്തിന്റെ ടൂറിസം വികസനം ലോകത്തിന് മാതൃകയാകണം ; റീ തിങ്കിംഗ് ടൂറിസം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം സെപ്റ്റംബർ 27-ലോക വിനോദസഞ്ചാര ദിനമായി ആചരിച്ചു വരുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ,സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ആചരണം. പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും ഭൂമിശാസ്ത്രങ്ങളുടെ പ്രത്യേകതയുമുള്ള രാജ്യമാണ് ഇന്ത്യ.ലോകമെമ്പാടുമുള്ള എല്ലാത്തരം സഞ്ചാരികളും ഇന്ത്യയിൽ വരാന്‍ ആഗ്രഹിക്കുന്നവരാണ്.

വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ- സാംസകാരിക-രാഷ്ട്രീയ-സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിയേണ്ടതുണ്ട്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്.പ്രധാന സാമ്പത്തിക സ്രോതസ്സായ വിനോദ സഞ്ചാരത്തെ സുസ്ഥിരമായി മുന്നോട്ട്‌ കൊണ്ടുപോവുന്നതിന്റെ പ്രാധാന്യമാണ്‌ റീ തിങ്കിംഗ് ടൂറിസം മുന്നോട്ട്‌ വെക്കുന്നത്‌.പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറി, നമ്മുടെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകൾ കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകാനാണ് നാം ശ്രമിക്കേണ്ടത്. കേരളത്തിന്റെ ടൂറിസം വികസനം ലോകത്തിന് മാതൃകയാകണം. അതാകട്ടെ നമ്മുടെ സ്വപ്നം.

Advertisment